Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ഹോം ഇന്ത്യയിലേക്ക്; പ്രധാന പ്രത്യേകത ഹിന്ദി സപ്പോര്‍ട്ട്

  • ഗൂഗിള്‍ ഹോം സ്പീക്കര്‍ ഇന്ത്യയിലേക്ക്
  •  പ്രദേശിക ഭാഷ സപ്പോര്‍ട്ടോട് കൂടിയാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്ക സ്പീക്കര്‍ എത്തുന്നത് എന്നാണ് സൂചന
Google Home Google Home Mini to launch in India on April 10

ഗൂഗിള്‍ ഹോം സ്പീക്കര്‍ ഇന്ത്യയിലേക്ക്. പ്രദേശിക ഭാഷ സപ്പോര്‍ട്ടോട് കൂടിയാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്ക സ്പീക്കര്‍ എത്തുന്നത് എന്നാണ് സൂചന. തുടക്കത്തില്‍ ഹിന്ദി ഭാഷയില്‍ ഉള്ള കമന്‍റുകള്‍ക്കും ഗൂഗിള്‍ ഹോം മറുപടി നല്‍കും. ഏപ്രില്‍ 10ന് സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നാ​ണ് പുതിയ വിവരം.

ആ​മ​സോ​ണ്‍ എ​ക്കോയാണ് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഉള്ള സ്മാ​ർ​ട്ട് സ്പീ​ക്ക​ര്‍. ഇതിന് കടുത്ത വെല്ലുവിളിയായിരിക്കും ഗൂ​ഗി​ൾ ഹോം ​സ്പീ​ക്ക​റു​ക​ള്‍ ഉയര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഗൂഗിള്‍ സ്പീക്കര്‍ മുന്നില്‍ കണ്ട് രാ​ജ്യ​ത്തെ മു​ൻ​നി​ര മ്യൂ​സി​ക് സ്ട്രീ​മിം​ഗ് സര്‍വ്വീസുകളെ ഇതിന്‍റെ ഭാഗമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കാ​ലാ​വ​സ്ഥാ സൂ​ച​ന​ക​ൾ, പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ, റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​നൊ​പ്പം ഗൂ​ഗി​ൾ ഹോം ​സ്പീ​ക്ക​റു​ക​ൾ മു​ൻ​കൂ​ട്ടി പ​റ​ഞ്ഞു​വ​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യും. ഹി​ന്ദി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ലും സ്മാ​ർ​ട്ട് സ്പീ​ക്ക​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന​ത് ഇ​തി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​ണ്ട്. വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ വി​ല​നി​ല​വാ​ര​മ​നു​സ​രി​ച്ച് ഗൂ​ഗി​ൾ ഹോ​മി​ന് ഏ​താ​ണ്ട് 8500 രൂ​പ​യും ഹോം ​മി​നി​ക്ക് 3200 രൂ​പ​യു​മാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Follow Us:
Download App:
  • android
  • ios