Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ഫാമിലി ലിങ്ക്: കുട്ടികള്‍ക്ക് മുകളില്‍ മാതാപിതാക്കളുടെ കൈ

Google opens up Family Link parental controls for Android
Author
First Published Oct 9, 2017, 12:06 PM IST

ദില്ലി: മക്കളുടെ ഫോണ്‍ എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ് മാതാപിതാക്കള്‍ക്കായി ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ഫാമിലി ലിങ്ക് എന്ന പേരില്‍ അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഫോണ്‍ ഐഒഎസ്9 ന് ശേഷമുള്ള പതിപ്പുകളിലും ഫാമിലി ലിങ്ക് ലഭ്യമാകും.

ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും മറ്റെന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. 

കുട്ടികള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ സ്റ്റോപ്പ് ചെയ്യാനും ദൂരെയിരുന്നു കൊണ്ടു തന്നെ ഫോണ്‍ ലോക്ക് ചെയ്യാനുമെല്ലാം ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ സാധിക്കും.

കുട്ടികള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഫാമിലി ലിങ്ക് ആപ് സഹായിക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios