Asianet News MalayalamAsianet News Malayalam

പിക്​സൽ 2 ഫോൺ പുറത്തിറക്കാൻ ഗൂഗിൾ വാടകക്കെടുത്തത്​ എച്ച്​.ടി.സി ‘ബുദ്ധി’

Googles 1 1 billion HTC deal puts major focus on the Pixel smartphones
Author
First Published Sep 21, 2017, 2:54 AM IST

പിക്​സൽ 2 ഫോൺ പുറത്തിറക്കുന്നതി​ന്‍റെ പടിവാതിൽക്കലിൽ എത്തിനിൽക്കെ ഗൂഗിൾ എൻജിനീയർമാരെ വാടകക്കെടുക്കുന്നു. എച്ച്.ടി.സിയിൽ എൻജിനീയറിങിലും രൂപകൽപ്പനയിലും മികവ്​ തെളിയിച്ചവരുടെ സേവനമാണ്​​ ഗൂഗിൾ പ്രത്യേക കരാറിലൂടെ ലഭ്യമാക്കുന്നത്​. ഇക്കാര്യം ഗൂഗിൾ തന്നെയാണ്​ പുറത്തുവിട്ടത്​. 1.1 ബില്യൺ ഡോളറി​ന്​ നോൺ എക്​സ്​ക്ലൂസീവ്​ ലൈസൻസ്​ ഫോർ ഇന്‍റലക്​ച്വൽ പ്രോപ്പർട്ടി കരാറിലൂടെയാണ്​ ഇൗ ‘ബുദ്ധി’ കൈമാറ്റത്തിന്​ രണ്ട്​ കമ്പനികളും തയാറായത്​. 

ഇൗ ഏറ്റെടുക്കൽ നടപടിയിലൂടെ രണ്ട്​ കമ്പനികളും ലക്ഷ്യമിടുന്നത്​ സംബന്ധിച്ച്​ ടെക്​ ​ലോകത്ത്​ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്​. സ്​മാർട്​ഫോൺ നിർമാണത്തിലെ ഹാർഡ്​വെയർ വിഭാഗത്തിനായി ഗൂഗിളി​ന്‍റെ ആദ്യ ​ശ്രമം അല്ല ഇത്തവണത്തേത്​. 2011ൽ ഗൂഗിൾ 12.5 ബില്യൺ ഡോളറിന്​ വാങ്ങിയ സേവനം 2014ൽ ലെനോവക്ക്​ വിറ്റിരുന്നു. മോ​ട്ടോറോള ഗൂഗിൾ പരീക്ഷണം ഫലം ചെയ്യാത്തതിനെ തുടർന്നായിരുന്നു ഇത്​. എന്നാൽ എച്ച്​.ടി.സിയുമായുള്ള ഇടപാട്​ വ്യത്യസ്​തമാണ്​.

എച്ച്​.ടി.സി ഫോൺ തുടർന്നും പ്രത്യേകമായി പുറത്തിറങ്ങുന്ന രീതിയിലാണ്​ ഇപ്പോഴത്തെ കരാർ. എച്ച്​.ടി.സിക്ക്​ പ്രവർത്തിച്ചവരുടെ സേവനം ഗൂഗിളി​ന്‍റെ പിക്​സൽ ഫോണിനായി ലഭിക്കുന്നതാണ്​ ഇപ്പോഴത്തെ കരാർ. ഏറെ മൂല്യംകൽപ്പിച്ചാണ്​ ഗൂഗിൾ പിക്​സൽ ബ്രാന്‍റ്​ പുറത്തിറക്കുന്നത്​. 2016 ഒക്​ടോബറിൽ പിക്​സൽ സീരീസ്​ പുറത്തിറക്കു​മ്പോള്‍ ഗൂഗിൾ ഒരു കാര്യം വ്യക്​തമാക്കിയിരുന്നു. പുതിയ പ്രീമിയം സ്​മാർട്​ ഫോണുകൾ വിപണിയിലുള്ളവ പോലെ ആയിരിക്കില്ലെന്ന്​. സോഫ്​റ്റ്​​വെയർ തലത്തിലും ഹാഡ്​വെയർ തലത്തിലും ഉൽപ്പന്നത്തിന്​ ആവശ്യമായത്​ ലഭ്യമാക്കുന്നതായിരുന്നു ഗൂഗിളി​ന്‍റെ ആശയം.

മുഴുവൻ പരിചയവും ഉപയോഗപ്പെടുത്തിയാണ്​ രൂപകൽപ്പന. എച്ച്​.ടി.സിയുമായുള്ള ഇടപാട്​ വിപണിയിൽ ഗുണം ചെയ്യുമെന്നും ​ഐ ഫോണിനുള്ള മികച്ച എതിരാളിയായി വളരാനും കഴിയുമെന്നാണ്​ സെർച്ച്​ എൻജിൻ രംഗത്തെ ഭീമനായ ഗൂഗിളി​ന്‍റെ പ്രതീക്ഷ. പിക്​സൽ 2 ഫോൺ ഒക്​ടോബർ നാലിനാണ്​  പുറത്തിറക്കുന്നത്. ​

Follow Us:
Download App:
  • android
  • ios