Asianet News MalayalamAsianet News Malayalam

ഹാരിപോര്‍ട്ടര്‍ നായികയുടെ നഗ്നചിത്രങ്ങള്‍; ആപ്പിള്‍ പുലിവാല്‍ പിടിക്കുന്നു

How to stay safe against iCloud phishing attacks after Emma Watson
Author
First Published Mar 23, 2017, 6:04 AM IST

ലണ്ടന്‍: ഹോളിവുഡ് നടി എമ്മാ വാട്സന്‍റെ നഗ്നദൃശ്യങ്ങള്‍ ചോര്‍ന്നത് ആപ്പിളിന് തലവേദനായകുന്നു. ആപ്പിളിന്‍റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനമായ ഐക്ലൗഡിൽ സൂക്ഷിച്ചിരുന്ന രഹസ്യ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്റ്റോറേജ് സംവിധാനം എന്ന് ആപ്പിള്‍ അവകാശപ്പെടുന്ന ഐക്ലൗഡിലെ ഈ ഹാക്കിങ് ആപ്പിളിന്‍റെ വിശ്വസ്തത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആപ്പിളിന്‍റെ സുരക്ഷ വീഴ്ചയ്ക്കെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 19ന് ഡാര്‍ക്ക് വെബ്ബിലും സോഷ്യല്‍ മീഡിയയിലും കുപ്രസിദ്ധ ഓണ്‍ലൈന്‍ മെസേജ് ബോര്‍ഡായ ഫോര്‍ചാനിലുമെല്ലാം എമ്മാ വാര്‍ട്സന്‍റെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നച്. 2014ല്‍ ഇത്തരത്തില്‍ ഹോളിവുഡ് സെലിബ്രിറ്റികളുടെ നഗ്‌നഫോട്ടോകള്‍ ചോര്‍ന്നിരുന്നു. അന്നും ഹാക്കര്‍മാര്‍ അത് ചോര്‍ത്തിയത് ഐക്ലൗഡില്‍ നിന്നാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. 'ദി ഫാപ്പനിംഗ്' എന്നായിരുന്നു അന്ന് ചോര്‍ന്ന ദൃശ്യങ്ങളെ വിശേഷിപ്പിച്ചിരുന്നത്.

മൂന്നുവര്‍ഷം മുന്‍പേ നടന്ന ഈ ഫോട്ടോ ചോര്‍ച്ചയിലും എമ്മ വാട്‌സന്റെ നഗ്‌നചിത്രങ്ങള്‍ ഉണ്ടായിരുന്നു. 'മീന്‍ ഗേള്‍സ്' നായിക അമാന്‍ഡ സെയ്ഫ്രിദിന്റെ ഫോട്ടോകളും ഇപ്പോള്‍ ചോര്‍ന്നവയില്‍ പെടുന്നു. വരും ദിനങ്ങളില്‍ ഈ ലിസ്റ്റിലുള്ള സെലിബ്രിറ്റികളുടെ എണ്ണം കൂടാനാണ് സാധ്യതയെന്ന് റെഡിറ്റിനെ ഉദ്ധരിച്ച് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം 'സെലബ് ജിഹാദ്' എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച തന്റെ സ്വകാര്യഫോട്ടോകള്‍ എമ്മ നിയമനടപടികള്‍ സ്വീകരിച്ച് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ 2014ല്‍ 'എമ്മ യു ആര്‍ നെക്സ്റ്റ്' എന്ന വെബ്‌സൈറ്റിലും ഇവരുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  ഫോട്ടോയുടെ താഴെ ആളുകള്‍ ഇടുന്ന കമന്റ് വായിക്കുന്നതാണ് ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സ്വകാര്യത ഭന്ജിക്കപ്പെടുന്നതിനേക്കാള്‍ ദുഃഖകരമെന്ന് എമ്മ ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios