Asianet News MalayalamAsianet News Malayalam

'ക്വസ്റ്റിയന്‍ ബോക്‌സ്' അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

  • ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം 'ക്വസ്റ്റിയന്‍ ബോക്‌സ്' ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്
How to Use Instagram New Questions Feature
Author
First Published Jul 13, 2018, 8:55 PM IST

ന്യൂയോര്‍ക്ക്: ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചോദ്യ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം 'ക്വസ്റ്റിയന്‍ ബോക്‌സ്' ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. 

ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്‌റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം.  ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

ഇത് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്‌റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേര്‍ക്കണം.  ചോദ്യമോ കാഴ്ചക്കാര്‍ക്ക് മറുപടി പറയാനുള്ള സ്ഥലമോ അതില്‍ നല്‍കാം.കാഴ്ചക്കാര്‍ ആരെങ്കിലും മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ആ സ്റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റിലാണ് മറുപടികളും കാണുക.

Follow Us:
Download App:
  • android
  • ios