Asianet News MalayalamAsianet News Malayalam

ഐ ഫോണിനെ മറികടന്ന്​ ഹുവായ്​; മുന്നില്‍ ഇനി സാംസങ്​ മാത്രം

Huawei has surpassed Apple as the worlds second largest smartphone brand
Author
First Published Sep 9, 2017, 11:14 PM IST

ആഗോള സ്മാര്‍ട്ട്​ഫോണ്‍ വില്‍പ്പനയില്‍ ആപ്പിള്‍ ഫോണിനെ പിന്നിലാക്കി ചൈനയുടെ മുന്‍നിര ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്​. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലെ വില്‍പ്പനയിലാണ്​ ഹുവായിക്ക്​ മുന്നേറ്റമുണ്ടായത്​. വില്‍പ്പനയില്‍ ഇനി ഹുവായിക്ക്​ മുന്നിലുള്ളത്​ സാംസങ്​ മാത്രമാണ്​. ഗവേഷണത്തിലും വികസനത്തിലും സ്ഥിരമായ നിക്ഷേപവും മികച്ച മാര്‍ക്കറ്റിങ്​ തന്ത്രങ്ങളുമാണ്​ ഹുവായിയുടെ മുന്നേറ്റത്തിന്​ വഴിവെച്ചത്​. 

ആഗസ്റ്റിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ശക്​തമായ കുതിപ്പ്​ നടത്തിയെന്നാണ്​ ഹുവായിയുടെ കണക്കുകൂട്ടൽ. ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ വിപണിയിൽ വരുന്നതോടെ സെപ്റ്റംബറില്‍ അവര്‍ സ്​ഥാനം തിരികെ പിടിക്കുമെന്നാണ്​ പ്രതീക്ഷ. ഹുവായിയുടെ ദക്ഷിണേഷ്യൻ വിപണിയിലെയും ഇന്ത്യയിലെയും നോര്‍ത്ത്​ അമേരിക്കന്‍ വിപണിയിലെയും സാന്നിധ്യം ദുര്‍ബലമാണ്​. ചൈന, യൂറോപ്പ്​, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വിപണികളില്‍ ഹുവായി ശക്തമായ സാന്നിധ്യവുമാണ്.

മികച്ച രൂപകൽപ്പനയും വലിയ ഡിസ്പ്ലേയും മികച്ച ക്യാമറ ഫങ്​ഷനും ആണ്​ ഹുവായി​ ഫോണുകളെ ജനപ്രിയമാക്കിയത്​. എന്നാൽ ആപ്പിളിന്റെ ഐ ഫോൺ 7, 7പ്ലസ്​ എന്നീ ഫോണുകൾ ഇപ്പോഴും ലോകത്തിലെ മികച്ച വില്‍പ്പനയുള്ള ഫോണുകളായി തുടരുകയാണ്​.  ഓപ്പോയുടെ ആര്‍11, എ57 ഫോണുകളാണ്​ ഇതിന്​ പിന്നിൽ മൂന്നും നാലും സ്ഥാനങ്ങളിലായുള്ളത്​. ഇതിന്​ പിന്നിലായി സാംസങിന്റെ ഗാലക്സി എസ്​8, ഷവോമിയുടെ നോട്ട്​ 4 എക്സ്​, സാംസങിന്‍റെ ഗാലക്സി എസ്​ 8പ്ലസ്​ എന്നീ ഫോണുകളാണുള്ളത്​.

ആഗോള മൊത്ത വില്‍പ്പനയിൽ ആപ്പിളിനെ ഹുവായി മറികടന്നെങ്കിലും കൂടുതല്‍ വില്‍പ്പനയുള്ള ആദ്യ പത്ത്​ ഫോണുകളുടെ പട്ടികയില്‍ ഹുവായിയുടെ ഒരു ഫോണും ഇടംപിടിച്ചിട്ടില്ലെന്നതാണ്​ കൗതുകകരം. ഇന്‍റര്‍നാഷനല്‍ ഡാറ്റാ കോര്‍പ്പറേഷന്‍റെ (​ഐ.ഡി.സി) കണക്കുകൾ പ്രകാരം 2017ലെ രണ്ടാം പാദത്തില്‍ ആപ്പിള്‍ 41 ദശലക്ഷം ഐ ഫോണുകൾ കയറ്റിഅയച്ചപ്പോൾ ഹുവായിയുടെ ഉൽപ്പാദനം 38.5 ദശലക്ഷം ആയിരുന്നു. ഇതാണ്​ ജൂണ്‍, ജൂലൈ മാസങ്ങളിലായി ഹുവായി മറികടന്നത്​.

Huawei has surpassed Apple as the worlds second largest smartphone brand
 

Follow Us:
Download App:
  • android
  • ios