Asianet News MalayalamAsianet News Malayalam

ഹോണര്‍ 7 എ, 7 സി ഇന്ത്യയിലേക്ക്; കുറഞ്ഞ വില

  • വാവ്വേയുടെ ഹോണര്‍ ബ്രാന്‍റില്‍ നിന്നും പുതിയ രണ്ട് ഫോണുകള്‍ എത്തുന്നു. ഹോണര്‍ 7 സീരിസ് ലൈനിലുള്ള ഈ ഫോണുകള്‍ മിഡ് ബഡ്ജറ്റിലാണ് എത്തുന്നത്
Huawei to launch semi budget smartphones Honor 7A 7C on May 22

വാവ്വേയുടെ ഹോണര്‍ ബ്രാന്‍റില്‍ നിന്നും പുതിയ രണ്ട് ഫോണുകള്‍ എത്തുന്നു. ഹോണര്‍ 7 സീരിസ് ലൈനിലുള്ള ഈ ഫോണുകള്‍ മിഡ് ബഡ്ജറ്റിലാണ് എത്തുന്നത്. ചൈനയില്‍ ഇറങ്ങിയ ഈ ഫോണ്‍ 10,000ത്തില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ ഫോണിന്‍റെ ലോഞ്ചിംഗ് സംബന്ധിച്ച് വാവ്വേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇഎംയുഐ8.0 ഇന്‍റര്‍ഫേസോടെയാണ് ഹോണ്‍ 7 എ എത്തുന്നത്. 5.7 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. എച്ച്ഡി പ്ലസ് ആയ സ്ക്രീന്‍റെ റെസല്യൂഷന്‍ 720x1440 പിക്സലാണ്. ഐപിഎസ് എല്‍ഇഡിയാണ് ഡിസ്പ്ലേ. 18:9 അനുപാതത്തിലാണ് സ്ക്രീന്‍. ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 430 പ്രോസസ്സര്‍ ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 2ജിബി, 3ജിബി റാം വെരിയെന്‍റുകള്‍ ഹോണര്‍ 7 എയുടെതായി വിപണിയില്‍ എത്തും.

ഡ്യൂവല്‍ ക്യാമറ സെറ്റപ്പോടെയാണ് ഫോണ്‍ എത്തുന്നത്. 13എംപി, 2എംപി സെന്‍സറുകളാണ് പിന്നില്‍ ഉള്ളത്. 8 എംപിയാണ് മുന്നിലെ ക്യാമറ. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 8,500ന് അടുത്ത വിലയായിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ട്.

ഹോണര്‍ 7സിയുടെ സ്ക്രീന്‍ വലിപ്പം 5.99 ഇഞ്ച് സ്ക്രീന്‍ ആണ്. എച്ച്ഡി പ്ലസ് ആണ് ഫോണിന്‍റെ ഡിസ്പ്ലേ. റെസല്യൂഷന്‍ 720x1440 പിക്സലാണ്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയുടെ അനുപാതം 18:9 ആണ്.  സ്നാപ് ഡ്രാഗണ്‍ 450 പ്രോസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 3ജിബി റാം ശേഷിയാണ് ഫോണിനുള്ളത്.

ഡ്യൂവല്‍ ക്യാമറ സെറ്റപ്പോടെയാണ് ഫോണ്‍ എത്തുന്നത്. 13എംപി, 2എംപി സെന്‍സറുകളാണ് പിന്നില്‍ ഉള്ളത്. 8 എംപിയാണ് മുന്നിലെ ക്യാമറ. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 10,000ന് അടുത്ത വിലയായിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ട്.

ഈ ഫോണുകള്‍ ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ എന്നീ നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭിക്കും. ഇതിന് ഒപ്പം തന്നെ ഹോണര്‍ 7സി ചുകപ്പ് നിറത്തിലും ലഭിക്കും.

Follow Us:
Download App:
  • android
  • ios