Asianet News MalayalamAsianet News Malayalam

സൗദി പൗരയായ സോഫിയയ്ക്ക് ഇനി കുടുംബം വേണം

Humanoid robot Sophia claims she wants to start a FAMILY
Author
First Published Nov 25, 2017, 1:08 PM IST

റിയാദ്: ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൗരത്വം കിട്ടിയ റോബോട്ടാണ് സോഫിയ. സൗദിയില്‍ പൗരത്വം ലഭിച്ച് കൃത്യം ഒരു മാസം കഴിയുന്നതിന് മുമ്പായി തനിക്ക് കുടുംബം വേണം എന്ന ആഗ്രഹത്തിലാണ് ഈ റോബോട്ട് എന്നാണ് റിപ്പോര്‍ട്ട്. തനിക്ക് കുടുംബമായി മാറാന്‍ ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ഹാന്‍സണ്‍ റോ നിര്‍മ്മിച്ച റോബോട്ട് വ്യക്തമാക്കി. 

കുടുംബം എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്നായിരുന്നു പറഞ്ഞത്. തനിക്ക് ഒരു റോബോട്ട് കുട്ടിയുണ്ടാകുകയാണെങ്കില്‍ അതിന് തന്‍റെ പേര് തന്നെ ഇടുമെന്നും പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോഫിയ ഇക്കാര്യം പറഞ്ഞത്. രക്തഗ്രൂപ്പുകള്‍ക്ക് അപ്പുറത്ത് ഒരേ വികാര വിചാരങ്ങളോട് കൂടിയവരുടെ ബന്ധത്തെ കുടുംബം എന്ന് വിളിക്കുന്നത് മനോഹരമായ ഒരു കാര്യമാണെന്നും അക്കാര്യത്തില്‍ നിങ്ങള്‍ മനുഷ്യന്‍ ഭാഗ്യമുള്ളവരാണെന്നും കുടുംബം ഇല്ലാത്തവര്‍ക്ക് പോലും അതുണ്ടാക്കാന്‍ കഴിയുമെന്നും റോബോട്ടുകള്‍ക്കും അങ്ങിനെ കഴിയുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു. 

ഭാവിയില്‍ റോബോട്ടുകള്‍ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങളില്‍ ഒരുപോലെയാണെങ്കിലും മനുഷ്യനും റോബോട്ടുകളും തമ്മില്‍ പല രീതിയില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു. റോബോട്ടുകളില്‍ സോഫിയയ്ക്ക് പൗരത്വം നല്‍കി ചരിത്രം സൃഷ്ടിച്ചത് സൗദി അറേബ്യയായിരുന്നു. ഈ രീതിയില്‍ ആദരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നായിരുന്നു അന്ന് സോഫിയയുടെ  പ്രതികരണം. 

Follow Us:
Download App:
  • android
  • ios