Asianet News MalayalamAsianet News Malayalam

ഐഫോണ്‍ പണക്കാരന്‍റെ ചിഹ്നമെന്ന് പഠനം

  • യുണിവേഴ്സിറ്റ് ഓഫ് ചിക്കാഗോ നടത്തിയ പഠനമാണ്. ഐഫോണ്‍ പണക്കാരുടെ ചിഹ്നമാണെന്ന കണ്ടെത്തലിന് പിന്നില്‍
If you own an iPhone then youre RICH according to latest economic study
Author
First Published Jul 11, 2018, 10:50 AM IST

ലണ്ടന്‍: ഒരാള്‍ പണമുള്ളയാളാണോ എന്ന് എളുപ്പം മനസിലാക്കുവാന്‍ അയാളുടെ കയ്യില്‍ ഐഫോണ്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതിയെന്ന് സാമ്പത്തിക വിദഗ്ധര്‍. യുണിവേഴ്സിറ്റ് ഓഫ് ചിക്കാഗോ നടത്തിയ പഠനമാണ്. ഐഫോണ്‍ പണക്കാരുടെ ചിഹ്നമാണെന്ന കണ്ടെത്തലിന് പിന്നില്‍. ചിക്കാഗോ യൂണിവേഴ്സിറ്റിയും അമേരിക്കയുടെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചും ചേര്‍ന്നാണ് ജീവിത രീതികള്‍ എങ്ങനെ ഒരു വ്യക്തിയുടെ സാമ്പത്തിക നില കാണിക്കുന്നു എന്ന പഠനം നടത്തിയത്.

1990 കളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഒരാളുടെ സാമ്പത്തിക നിലയുടെ സൂചികയാണ് എന്നാണ് പഠനം പറയുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളെക്കാള്‍ വില കൂടിയതാണ് ആപ്പിള്‍ ഐഫോണുകള്‍. ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും കൂടിയ മോഡലിന് തന്നെ 90,000ത്തോളം വിലയുണ്ട് ഇന്ത്യയില്‍.  ഇത്തരത്തിലുള്ള വസ്തുകള്‍ പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഏത് മോഡല്‍ കയ്യിലുള്ളവരാണ് പണക്കാന്‍ എന്ന് കൃത്യമായി പഠനം വ്യക്തമാക്കുന്നില്ല.

പഠനത്തിന് നേതൃത്വം കൊടുത്ത മരീയാന ബ്രെട്ടറാന്‍റ്, എമീര്‍ കാമ്നിക്ക് എന്നിവരുടെ അഭിപ്രായ പ്രകാരം 2016 ല്‍ ഒരു ഐപാഡ് ഉടമയെ കണ്ടാല്‍ അയാള്‍ വലിയ സമ്പാദ്യം ഉള്ളയാളാണോ എന്ന് പ്രവചിക്കാനുള്ള സാധ്യത 69 ശതമാനത്തോളമായിരുന്നു. എന്നാല്‍ ഐഫോണ്‍ ഉപയോക്താവിനെ ഇപ്പോള്‍ അത്തരത്തില്‍ പ്രവചിക്കാന്‍ സാധ്യമാണ്. മറ്റുള്ള  ബ്രാന്‍റുകള്‍ കയ്യിലുള്ളവരെ ഇത്തരത്തില്‍ പട്ടിക പെടുത്താന്‍ ഇപ്പോഴും അസാധ്യമാണെന്ന് ഇവര്‍ പറയുന്നു.

1990 കളില്‍ കോഡാക്ക് ക്യാമറ കയ്യിലുള്ളവര്‍ പണക്കാരാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അത് ഐഫോണായി മാറിയിരിക്കുന്നു. ബ്രിട്ടനില്‍ മാത്രം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 51.46 ശതമാനം ഐഫോണ്‍ ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios