Asianet News MalayalamAsianet News Malayalam

വിവരങ്ങള്‍ ചോര്‍ന്നാല്‍ എന്ത്?; അവിഹിതമല്ലെ വലുത്.!

അന്നത്തെ ആ സൈബര്‍ ആക്രമണത്തില്‍ കുടുങ്ങിയത് സൈനികര്‍, എംപിമാർ എന്നിവരുടെ വ്യക്തി വിവരങ്ങൾ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി. എംപിമാരുടെ രഹസ്യജീവിത റിപ്പോർട്ടുകൾ പുറത്തായത് പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി

Infidelity dating site Ashley Madison still gets thousands of new users every year
Author
Kerala, First Published Oct 21, 2018, 3:22 PM IST

ലണ്ടന്‍: വിവരങ്ങള്‍ ചോര്‍ന്നിട്ടും ഓണ്‍ലൈന്‍ അവിഹിത സൈറ്റിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. 2015 ല്‍ ലോകത്തെ ഞെട്ടിച്ച ഹാക്കിംഗ് ആയിരുന്നു ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് ഹാഷ്ലി മാഡിസന്‍റെ വിവര ചോര്‍ച്ച. അവിഹിത ബന്ധക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ആഷ്‌ലി മാഡിസൺ ഉള്ളടക്കം. വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്ന ഒരു വെബ്സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റിലെ നിത്യസന്ദർശകരിൽ ഭൂരിഭാഗവും ബ്രിട്ടണിൽ നിന്നുള്ളവരാണ്. 

ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ... എന്ന മുദ്രാവാക്യവുമായാണ് വെബ്സൈറ്റിന്റെ പ്രവർത്തനം. എന്നാല്‍ 2015 ല്‍ വലിയൊരു ഹാക്കിംഗിലൂടെ ഈ സൈറ്റിലെ വിവരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് അതിന്‍റെ ഉടമസ്ഥര്‍ തന്നെ വെളിപ്പെടുത്തിയത്. വന്‍ സുരക്ഷ വാഗ്ദാനം സൈറ്റ് നല്‍കിയതിനാല്‍ തന്നെ അന്ന് ചെറിയ പുള്ളകളല്ല സൈറ്റില്‍ കയറിയത്.

അന്നത്തെ ആ സൈബര്‍ ആക്രമണത്തില്‍ കുടുങ്ങിയത് സൈനികര്‍, എംപിമാർ എന്നിവരുടെ വ്യക്തി വിവരങ്ങൾ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി. എംപിമാരുടെ രഹസ്യജീവിത റിപ്പോർട്ടുകൾ പുറത്തായത് പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. 37 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കർമാർ അന്നു പുറത്തുവിട്ടത്. വിലാസം, വയസ്സ്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്വകര്യജീവിത അനുഭവങ്ങൾ എന്നിയല്ലാം ഹാക്കർമാർ പുറത്തുവിട്ടിരുന്നു. പിന്നീട് ഹാക്കര്‍മാര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കി സൈറ്റ് അധികൃതര്‍ പ്രശ്നം ഒതുക്കിയെന്നാണ് ടെക് ലോകത്തെ വര്‍ത്തമാനം.

പക്ഷെ സംഗതി അതല്ല, ഇത്രയും വലിയ സുരക്ഷ പാളിച്ച സംഭവിച്ച ഈ സൈറ്റിലേക്ക് ഇന്നും ആളുകള്‍ ഇടിച്ചുകയറുന്നു എന്നതാണ്.ഓരോ വര്‍ഷവും ആഷ്‌ലി മാഡിസണിൽ 20,000 പുതിയ അംഗങ്ങൾ പണം കൊടുത്തു സർവീസ് വാങ്ങുന്നു. ഓരോ ദിവസവും ആഷ്‌ലി മാഡിഷണിൽ അവിഹിത ബന്ധം തേടിയെത്തുന്നത് ശരാശരി 40,000 പേരാണ്. ഹാക്കിങ് സംഭവത്തിനു ശേഷം വെബ്സൈറ്റ് ഡേറ്റാബേസിന്റെ സുരക്ഷ പതിമടങ് വർധിപ്പിച്ചെന്നാണ് ആഷ്‌ലി മാഡിസൺ അധികൃതര്‍ പറയുന്നത്.

ഈ സൈറ്റില്‍ പണം കൊടുത്ത് അംഗത്വമെടുത്താല്‍ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുക്കാം. അവരുടെ കൂടെ കറങ്ങാം, ചാറ്റ് ചെയ്യാം, എന്തുമാകാം അതും സ്വകാര്യത സംരക്ഷിച്ചുകൊണ്ട്. എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ഭദ്രം. എന്നാല്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന സൈറ്റിനെ പാഠം പഠിപ്പിക്കാന്‍ ഹാക്കര്‍മാര്‍ ഇപ്പോഴും ഭീഷണിയുമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios