technology
By Web Desk | 05:20 PM October 12, 2017
ആപ്പിള്‍ ഐഒഎസ് 11ന്‍റെ നാല് പ്രശ്നങ്ങളും പരിഹാരവും

Highlights

  • ചില ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിള്‍ ആഗോള വ്യപകമായി തങ്ങളുടെ പുതിയ ഓപ്പറേറ്റിംസ് സിസ്റ്റം ഐഒഎസ് 11 പ്രഖ്യാപിച്ചത്
  • ഇതിന്‍റെ ചില പ്രത്യേകതകളും പരിഹാരങ്ങളും

ചില ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിള്‍ ആഗോള വ്യപകമായി തങ്ങളുടെ പുതിയ ഓപ്പറേറ്റിംസ് സിസ്റ്റം ഐഒഎസ് 11 പ്രഖ്യാപിച്ചത്. ഐഫോണ്‍ ഐപാഡ് തുടങ്ങിയവയ്ക്കായി പ്രഖ്യാപിച്ച ഐഒഎസ് വന്‍ തോതിലാണ് ആപ്പിള്‍ പ്രേമികള്‍ അപ്ഡേറ്റ് ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരാതികളും ഉയര്‍ന്നു തുടങ്ങി. എന്തോക്കെയാണ് ഐഒഎസ് 11 ഉയര്‍ത്തിയ പ്രധാന പ്രശ്നങ്ങള്‍ എന്ന് നോക്കാം.

1. ബാ​റ്റ​റി ചാ​ർ​ജ് നി​ൽ​ക്കു​ന്നി​ല്ല
2. വൈ-​ഫൈ ക​ണ​ക്‌​ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല
3.പതിവില്ലാത്ത വിധം ഗാഡ്ജറ്റ് ചൂടാകുന്നു
4.ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലെ പ്രശ്നം

ഈ പ്രശ്നങ്ങളില്‍ ചില വസ്തുകള്‍ ഉണ്ടെന്നതാണ് സത്യം. ജൂ​ണി​ൽ ബീ​റ്റ പതിപ്പ് അവതരിപ്പിച്ച്  സെപ്തംബര്‍ 19ന് ഇറക്കിയ ഐഒഎസ് 11 ന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പിളിന് സമയം കിട്ടിയില്ലെ എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെ ഈ പ്രശ്നങ്ങളെ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തവര്‍ക്ക് എങ്ങനെ പരിഹരിക്കാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

1. ബാ​റ്റ​റി​യു​ടെ ചാ​ർ​ജ് നേ​ര​ത്ത​ത്തെ​പ്പോ​ലെ നി​ൽ​ക്കു​ന്നി​ല്ല എ​ന്ന​ത് ഒരു വലിയ പ്രശ്നമാണ്. ഇതിനായി ഐഫോ​ൺ സെ​റ്റിം​ഗ്സി​ൽ പോ​യി ബാ​റ്റ​റി പ​വ​ർ എ​ന്ന ഓപ്ഷന്‍ സെ​ല​ക്‌​ട് ചെ​യ്താ​ൽ ഏ​തൊ​ക്കെ ആ​പ്പു​ക​ളാ​ണ് ബാ​റ്റ​റി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ബാ​റ്റ​റി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പു​ക​ൾ അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാം. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ഐ​ഒ​എ​സ് 10.3.3 എ​ന്ന ഒ​എ​സ് വേർഷൻ ഉ​പ​യോ​ഗി​ച്ച് ത​ത്കാ​ലം ബാ​റ്റ​റി ചാ​ർ​ജ് കു​റ​യു​ന്ന പ്ര​ശ്ന​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെടാ​വു​ന്ന​താ​ണ്. 

2. ഐ​ഒ​എ​സ് 11 ഉ​പ​യോ​ഗി​ച്ച പ​ല​രും ഫോ​ൺ ചൂ​ടാ​വു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് മാ​ത്രം. ലൊ​ക്കേ​ഷ​ൻ സ​ർ​വീ​സും ബാ​ക്ക്ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​യാ​ൽ ഒ​രു പ​രി​ധി​വ​രെ ഫോ​ൺ ചൂ​ടാ​വു​ന്ന​ത് കു​റ​യ്ക്കാ​ൻ ക​ഴി​യും.  ഫോ​ണി​ന് ബാ​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് താ​ത്കാ​ലി​ക​മാ​യി ഊ​രി​ മാ​റ്റി​വ​യ്ക്കു​ന്ന​തും ചൂ​ട് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. ചി​ല ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്യുമ്പോഴാണ് ചൂ​ടാ​വു​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​ട​യ്ക്ക് ഫോ​ൺ ഡി​സ്ക​ണ​ക്‌​ട് ചെ​യ്ത ശേ​ഷം വീ​ണ്ടും ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ ഫോ​ൺ അ​മി​ത​മാ​യി ചൂ​ടാ​വു​ന്ന​തി​ന് പ​രി​ഹാ​ര​മാ​കും. അ​താ​ത് ഫോ​ണി​ന്‍റെ ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് എ​പ്പോ​ഴും ന​ല്ല​ത്. 

3. പു​തി​യ അ​പ്ഡേ​ഷ​നി​ൽ​ചി​ല ആ​പ്പു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ചി​ല ആ​പ്പു​ക​ൾ തുറക്കാന്‍ സാധിക്കുന്നില്ല, ചിലത് ഇന്‍സ്റ്റാള്‍ ആകുന്നില്ല തുടങ്ങിയതാണ് പ്രശ്നം. ഐ​ഒ​എ​സ് 11ൽ 64 ​ബി​റ്റ് ആ​പ്പു​ക​ൾ മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ. സാ​ധാ​ര​ണ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​പ്പു​ക​ൾ 32 ബി​റ്റ് ആ​ണ്.  ഇ​ത് അ​പ്​ഡേ​റ്റ് ചെ​യ്താ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. വീ​ണ്ടും ആ​പ്പ് കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ശേ​ഷം വീ​ണ്ടും ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക. പ്ര​ശ്നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​പ് സ്റ്റോ​റി​ൽ പോ​യി ആ​പ് സ​പ്പോ​ർ​ട്ടി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

4. പു​തി​യ ഐ​ഒ​എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഫോ​ൺ വൈ​-ഫൈ​യി​ൽ ക​ണ​ക്‌​ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ഫോ​ണും വൈ-​ഫൈ റൂ​ട്ട​റും റീ​സ്റ്റാർ​ട്ട് ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് ഒ​രുപ​ക്ഷേ പ​രി​ഹാ​ര​മാ​കും. സെ​റ്റിം​ഗ്സ്- ജ​ന​റ​ൽ- റീ​സെ​റ്റ്- റീ​സെ​റ്റ് നെ​റ്റ്‌​വ​ർ​ക്ക് സെ​റ്റിം​ഗ്സ് എ​ന്ന ഓ​പ്ഷ​നി​ൽ പാ​സ്‌​വേ​ർ​ഡ് നെ​റ്റ്‌​വ​ർ​ക്കും പാ​സ്‌​വേ​ഡും റീ​സെ​റ്റ് ചെ​യ്തും വൈ​-ഫൈ ക​ണ​ക്‌​ട് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​വു​ന്ന​താ​ണ്. 
 

Show Full Article


Recommended


bottom right ad