Asianet News MalayalamAsianet News Malayalam

ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

iPhone 6 16GB to Get Father Day Discount on Flipkart
Author
First Published Jun 8, 2017, 9:04 AM IST

ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്. ഫാദേര്‍സ് ഡേ പ്രമാണിച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ ജൂണ്‍ 8 മുതല്‍ 10വരെയാണ് ഓഫര്‍. കൃത്യമായ വില നേരത്തെ പ്രഖ്യാപിക്കാതെ ഈ ദിവസങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 30,000ത്തിന് താഴെയായിരിക്കും വില എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാന്‍ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിന്‍റെ പരസ്യം ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്. 2_,999 എന്ന വിലയാണ് ഫ്ലിപ്പ്കാര്‍ട്ട് പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. 

ഇപ്പോള്‍ 36,000 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ 6 വില്‍ക്കുന്നത്.  16 ജിബി പതിപ്പാണ് ഈ വിലയ്ക്ക് ലഭിക്കുക. 4.7 ഇഞ്ചാണ് ഐഫോണ്‍ 6ന്‍റെ സ്ക്രീന്‍ വലിപ്പം റെസല്യൂഷന്‍ 750x1334 പിക്സലാണ്. 8എംപിയാണ് ഫോണിന്‍റെ പ്രധാന ക്യാമറ, മുന്‍പിലെ ക്യാമറ 1.2എംപിയാണ്. എ8 ആപ്പിള്‍ പ്രസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്.

Follow Us:
Download App:
  • android
  • ios