Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 8 ക്യാമറ സൂപ്പര്‍, പിക്സല്‍ മൂന്നാം സ്ഥാനത്ത്

iphone 8 camera
Author
First Published Sep 25, 2017, 6:02 AM IST

ന്യൂയോര്‍ക്ക്: ഐഫോണ്‍ 8 പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വിവിധ രാജ്യങ്ങളില്‍ ഇറങ്ങിയ ഐഫോണ്‍ 8, 8പ്ലസ് എന്നിവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ഈ ഫോണിന്‍റെ ക്യാമറ ടെസ്റ്റ് ചെയ്ത ക്യാമറ സ്പെഷ്യലിസ്റ്റ് സൈറ്റ്  ഡിഎക്‌സ്ഒ മാര്‍ക്കിന്‍റെ വിലയിരുത്തലാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ഐഫോണ്‍ 8, 8പ്ലസ് എന്നിവ എത്തിയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിള്‍ പിക്‌സല്‍ കൈയ്യടക്കി വച്ചിരുന്ന ഒന്നാം സ്ഥാനം 94 മാര്‍ക്കോടെ ഐഫോണ്‍ 8 പ്ലസ് നേടി.

iphone 8 camera

ഇന്നേ വരെ ഇറങ്ങിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളല്‍ ഏറ്റവും മികച്ച ക്യാമറ എന്നാണ് ഐഫോണ്‍ 8 പ്ലസ് ക്യാമറയെക്കുറിച്ച് ടെസ്റ്റ് ചെയ്തവര്‍ പറയുന്നത്. രണ്ടാം സ്ഥാനത്ത് 92 മാര്‍ക്കു നേടിയ ഐഫോണ്‍ 8 ആണ്. ഗൂഗിള്‍ പിക്‌സല്‍ 90 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 90 പോയിന്റ് തന്നെ നേടിയ എച്ച്ടിസി യു11 നെ നാലാം സ്ഥാനത്താണ്.

ഐഫോണ്‍ 7/7പ്ലസ് ഹാന്‍ഡ്‌സെറ്റുകള്‍ 88/85 പോയിന്റുകളുമായ യഥാക്രമം അഞ്ചും ആറും സ്ഥാനത്തുണ്ട്. സോണി എക്‌സ്പീരിയ xz പ്രീമിയം ആണ് ഏഴാം സ്ഥാനത്ത്. ഫോണ്‍ ക്യാമറ നിര്‍മാണത്തില്‍ മികവു പുലര്‍ത്തിയിരുന്ന സാംസങ് ലിസ്റ്റില്‍ കയറുന്നത് എട്ടാം സ്ഥാനത്താണ്- 82 പോയിന്റ് ആണ് സാംസങ് ഗ്യാലക്‌സി S6 എഡ്ജി ന് ലഭിച്ചിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios