Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

iPhone SE 2 to Launch in Early 2018
Author
First Published Nov 25, 2017, 1:56 PM IST

ബംഗലൂരു: ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ആദ്യമായി ഇന്ത്യയിലെ വില്‍പ്പന നിരക്ക് രണ്ടക്കം കടന്ന കാര്യം ഈ മാസം ആദ്യമാണ് ആപ്പിള്‍ വെളിപ്പെടുത്തിയത്. ഈ വില്‍പ്പന വളര്‍ച്ചയില്‍ ആപ്പിളിനെ പ്രധാനമായും സഹായിച്ചത് ആപ്പിള്‍ ഐഫോണ്‍ എസ്ഇയും. താരതമ്യേന ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ ആണ് എസ്ഇ.

ഇപ്പോള്‍ 2018ല്‍ ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണിന്‍റെ രണ്ടാം പതിപ്പ് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. അതും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിരിക്കും ഈ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്തവര്‍ഷം ആദ്യപാദത്തില്‍ തന്നെ ഐഫോണ്‍ എസ്ഇ 2 എത്തുവാന്‍ സാധ്യതയുണ്ട്.

ആപ്പിളിന്‍റെ എ10 ഫ്യൂഷന്‍ ചിപ്പുമായി എത്തുന്ന ഫോണ്‍ ആണ് ഐഫോണ്‍ എസ്ഇ 2. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ഐഫോണ്‍ 7, 7പ്ലസ് എന്നിവയിലാണ് മുന്‍പ് ഈ ചിപ്പ് ആദ്യമായി ഉപയോഗിച്ചത്. 12എംപി പ്രധാന ക്യാമറയും, 5 എംപി മുന്‍ക്യാമറയും ഐഫോണ്‍ എസ്ഇയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 1700 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios