Asianet News MalayalamAsianet News Malayalam

ഐഫോണ്‍ എസ്ഇയുടെ വില വെട്ടിക്കുറച്ചു

iPhone SE 32GB gets huge Rs 8000 discount
Author
First Published Dec 25, 2017, 9:35 PM IST

ഐഫോണ്‍ എസ്ഇയുടെ വില വെട്ടിക്കുറച്ചു. 26,000 രൂപ ഉണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യ വഴി 8000 രൂപ വിലക്കുറവില്‍ 17,999 രൂപയ്ക്ക് സ്വന്തമാക്കാം. കഴിഞ്ഞ ആഴ്ച ഐഫോണ്‍ എസ്ഇ ഒഴികെയുള്ള ഇന്ത്യന്‍ മാര്‍ക്കറ്റിലെ എല്ലാ ഫോണുകള്‍ക്കും ആപ്പിള്‍ 10 മുതല്‍ 15 ശതമാനംവരെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആപ്പിളിന്‍റെ ഏറ്റവും വില കുറഞ്ഞ ഫോണിന്‍റെ വില വെട്ടിക്കുറച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടിയിലെ വര്‍ദ്ധനവ് ആണ് ആപ്പിള്‍ ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി പറഞ്ഞത്.

എന്നാല്‍ ഐഫോണ്‍ എസ്ഇ കഴിഞ്ഞ ജൂലൈ മുതല്‍ ബംഗലൂരുവില്‍ വച്ചാണ് ആപ്പിള്‍ സംയോജിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ ഐഫോണ്‍ എസ്ഇയെ ഈ വില വര്‍ദ്ധനവ് ബാധിച്ചിട്ടില്ല.

നാലിഞ്ച് ഡിസ്പ്ലേയുള്ള ഫോണ്‍ ആണ് ആപ്പിള്‍ എസ്ഇ. എ9 ചിപ്പും, 2ജിബി റാം ശേഷിയും ഫോണിനുണ്ട് ഇന്‍റേണല്‍ മെമ്മറി 32 ജിബിയാണ്. 12 എംപി പിന്‍ക്യാമറയും,1.2 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. ടച്ച് ഐഡിയോടെയാണ് ഫോണ്‍ എത്തുന്നത്.

Follow Us:
Download App:
  • android
  • ios