Asianet News MalayalamAsianet News Malayalam

ഐഫോണ്‍ Xന് വന്‍വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

  • ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ആപ്പിള്‍ വീക്ക് വില്‍പ്പന
iPhone X heavy discounts during Flipkart Apple Week sale

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ആപ്പിള്‍ വീക്ക് വില്‍പ്പന. പ്രധാനപ്പെട്ട എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളും മികച്ച ഓഫറില്‍ ഈ സമയത്ത് സ്വന്തമാക്കാം. ആപ്പിള്‍ ഐഫോണ്‍ x, മാക്ക് ബുക്ക്, ഐപാഡ്സ്,ഏയര്‍പോഡ് എന്നിവയ്ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണ് ഇത്. മെയ് 21 മുതല്‍ മെയ് 27 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ആപ്പിള്‍ വീക്ക്.

ഓഫര്‍ പ്രകാരം ആപ്പിള്‍ ഐഫോണ്‍ X യഥാര്‍ത്ഥ വിലയില്‍ നിന്നും 4,000 രൂപ വിലക്കുറവില്‍ 85,999 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ X, 64 ജിബി പതിപ്പിനാണ് ഈ വില. ഇതിന് പുറമേ ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ വിലയില്‍ നിന്ന് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഐഫോണ്‍ 8 ഡിസ്കൗണ്ട് വിലയായ 62,999 രൂപയ്ക്ക് ലഭിക്കും. 64 ജിബിക്കാണ് ഈ വില. ഐഫോണ്‍ 8ന്‍റെ 64 ജിബി മോഡലിനാണ് ഈ വില. 256 ജിബി ഐഫോണ്‍ 8 മോഡലിന് 73,999 രൂപയാണ് വില. ഐഫോണ്‍ 8 റെഡിന് 64,999 രൂപയ്ക്ക് ലഭിക്കും. ഇത് ഐഫോണ്‍ 8 റെഡിന്‍റെ യഥാര്‍ത്ഥ വിലയില്‍ നിന്ന് 2,941 രൂപ കുറവാണ്.

ഐഫോണ്‍ 7 ന്‍റെ വില 46,999 രൂപയ്ക്കാണ് ലഭിക്കുക. ഐഫോണ്‍ എസ്ഇക്ക് 17,999 രൂപയ്ക്കാണ് 10 ശതമാനം ക്യാഷ്ബാക്കോടെ ഫ്ലിപ്പ്കാര്‍ട്ട് ആപ്പിള്‍ വീക്കില്‍ ലഭിക്കുക.

Follow Us:
Download App:
  • android
  • ios