Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ കുറച്ച് ജിയോ

Jio now lets you make international calls at Rs 3 minute
Author
First Published Apr 20, 2017, 4:04 AM IST

മുംബൈ: ജിയോയുടെ നിരക്ക് കുറവ് അന്താരാഷ്ട്ര കോളുകളിലും. വിദേശത്തേക്ക് യാത്ര ചെയ്യുന്ന പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് കുറഞ്ഞ നിരയ്ക്കില്‍ ഡേറ്റ നല്‍കുമെന്ന് ഞായറാഴ്ച്ച ഏയര്‍ടെല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര കോളുകള്‍ കുറച്ചതായി ജിയോ അറിയിച്ചത്. ഇത് പ്രകാരം  റിലയന്‍സ് ജിയോ മിനിറ്റിന് മൂന്ന് രൂപാ നിരക്കില്‍ രാജ്യാന്തര കോളുകളും നല്‍കും. 'റേറ്റ് കട്ടര്‍ പ്ലാന്‍'  എന്നാണ് ഇതിന്‍റെ പേര്.

അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപൂര്‍, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രെഞ്ച് ഗ്യുനിയ, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്ക, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ്‌വാന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലേക്ക് മിനിറ്റിന് മൂന്ന് രൂപാ നിരയ്ക്കില്‍ വിളിക്കാനാണ് ഓഫര്‍.

501 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ജിയോ റേറ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 4.8 രൂപയാണ് നിരയ്‌ക്കെന്നും ജിയോ സൈറ്റില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios