Asianet News MalayalamAsianet News Malayalam

അംബാനിയുടെ ഒറ്റ പ്രഖ്യാപനം; ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം

jio offer impact
Author
First Published Feb 22, 2017, 6:28 AM IST

റിലയന്‍സ് ജിയോയുടെ ഒരു വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ വന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം. ഐഡിയ, ഏയര്‍ടെല്‍ അടക്കമുള്ള കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.  പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡഫോൺ എന്നിവയുടെ ഓഹരികള്‍ കൂപ്പുകുത്തിയത്. 

ടെലികോം ഓഹരികൾ മൂന്നു ശതമാനം വരെ താഴോട്ടു പോയി. ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കിയെന്ന് അറിയിച്ചാണ് അംബാനി പുതിയ പാക്കേജുകൾ അവതരിപ്പിച്ചത്. എയർടെൽ ഓഹരികൾ നാലു ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഐഡിയ 1.88 ശതമാനവും താഴോട്ടുപോയി.

വിപണിയില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിനാണ് വന്‍ തിരിച്ചടി നേരിട്ടത്. ബിഎസ്ഇയില്‍ എയര്‍ടെല്ലിന്റെ ഓഹരി വില 4.02 ശതമാനം ഇടിഞ്ഞ് 360.55 രൂപയായി. ജിയോ പ്രഖ്യാപനത്തിൽ മിക്ക കമ്പനികൾക്കും വിപണി മൂല്യത്തിൽ കോടികളുടെ നഷ്ടമാണ് നേരിട്ടത്.

Follow Us:
Download App:
  • android
  • ios