Asianet News MalayalamAsianet News Malayalam

ജിയോ ഓഫര്‍ നിരക്കുകള്‍ കൂട്ടി; കാലാവധി കുറച്ചു

jio rs 459 pack to replace rs 399 plan
Author
First Published Oct 19, 2017, 2:52 PM IST

മുംബൈ: ജിയോ 399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു. പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും. അതേസമയം 399 രൂപയുടെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു. ദിനംപ്രതി ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാം. മറ്റ് സൗജന്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഒക്ടോബര്‍ 19 മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പ്ലാനില്‍ ചേരാം.

509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തില്‍ നിന്ന് 49 ദിവസമാക്കികുറച്ചിട്ടുണ്ട്. അതേസമയം, 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ജി.ബിയായിരുന്നത് നാല് ജിബിയായാണ് വര്‍ധിപ്പിച്ചത്. കാലാവധി(28ദിവസം)ക്കും മറ്റ് സൗജന്യങ്ങള്‍ക്കും മാറ്റം വരുത്തിയിട്ടില്ല.

90 ദിവസം കാലാവധിയുള്ള 999 രൂപ പ്ലാനിന്റെ ഡാറ്റ സൗജന്യം 90 ജിബിയില്‍നിന്ന് 60 ജി.ബിയായി കുറച്ചു. 1,999 രൂപ(120 ദിവസ കാലാവധി)യുടെ പ്ലാനിന് 125 ജി.ബിയും 4,999 രൂപയുടെ (കാലാവധി 210 ദിവസം)പ്ലാനിന് 350 ജി.ബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക. നേരത്തെ ഇത് യഥാക്രമം 155 ജി.ബി, 380 ജി.ബി എന്നിങ്ങനെയായിരുന്നു.

Follow Us:
Download App:
  • android
  • ios