Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഉണ്ടാകും ജിയോ ഫോണില്‍

JioPhone may come with special version of WhatsApp
Author
First Published Aug 7, 2017, 11:45 AM IST

മുംബൈ: 1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിലെ ഏറ്റവും വലിയ കുറവ് പരിഹരിക്കാന്‍ പോകുന്നു. പ്രധാനപ്പെട്ട ന്യൂനതയായിരുന്ന ഫോണില്‍ വാട്ട്സ്ആപ്പ് ഇല്ലെന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ഇല്ലെന്നത് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ ജിയോ ചിന്തിക്കുന്നത്. ഇത് മുന്നില്‍കണ്ട് വാട്ട്സ്ആപ്പ് ഫോണില്‍ കൊണ്ടു വരാന്‍ ജിയോ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ കൈ ഓഎസ് എന്ന പ്ലാറ്റ്‌ഫോമില്‍ വാട്ട്സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തു തന്നെയായാലും വാട്ട്സ്ആപ്പ് ലഭ്യമാക്കും എന്ന നിലപാടിലാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന് ഫാക്ടറി ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജിയോ ഫോണുകള്‍ക്ക് മാത്രമുള്ള വാട്ട്സ്ആപ്പ് പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.  ജിയോ ആപ്പുകള്‍ എല്ലാം ജിയോ ഫോണില്‍ കിട്ടും. വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ഈ ഫോണിനു തിരിച്ചറിയാം. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഫോണിനായി നല്‍കുന്ന 1500 രൂപ ജിയോ പിന്നീട് ഉപയോക്താവിന് തിരിച്ച് നല്‍കും.

Follow Us:
Download App:
  • android
  • ios