Asianet News MalayalamAsianet News Malayalam

ബൊളീവിയന്‍ ഫോണ്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്

  • +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നും വ്യാജ ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്
kerala police alert on phone fraud
Author
First Published Jul 8, 2018, 7:05 AM IST

തിരുവനന്തപുരം: ബൊളീവിയന്‍ നമ്പറില്‍ നിന്നുള്ള ഫോണ്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്‍റെ മുന്നറിയിപ്പ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നും വ്യാജ ഫോണ്‍ കോളുകള്‍ ലഭിക്കുന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കേണ്ടതില്ലെന്നാണ് പോലീസ് പറയുന്നത്. ഈ കോളുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് ഹൈടെക്ക് സെല്‍ ആരംഭിച്ചതായും കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.

ഈ പോസ്റ്റില്‍ സംശയങ്ങള്‍ ചോദിച്ചവരോടും പോലീസിന് മറുപടികളുണ്ട്. ഇത്തരത്തില്‍ കോള്‍ ലഭിച്ചവര്‍ ഈ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഉചിതം എന്നതാണ് പ്രധാന ഉപദേശം. അതേ സമയം ഇത്തരം കോളുകള്‍ ഏതുതരത്തിലുള്ള തട്ടിപ്പിന്‍റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.

Follow Us:
Download App:
  • android
  • ios