Asianet News MalayalamAsianet News Malayalam

യാത്രകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ 'മൊബൈല്‍ ആപ്പു'കളുമായി കേരളാ പൊലീസ്

kerala police make apps for the security of citizens
Author
First Published Feb 1, 2018, 6:15 PM IST

യാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും പൊലീസ് സേവനങ്ങളെ കുറിച്ചറിയാനുമായി പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പുകള്‍ നിലവില്‍ വന്നു. കെല്‍ട്രോണാണ് പൊലീസുവേണ്ടി പുതിയ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചത്.

മൂന്നു ആപ്ലിക്കേഷനുകളാണ് കേരള പൊലീസ് പുറത്തിറക്കിയത്. സുരക്ഷിതമായ യാത്രക്കുവേണ്ടിയാണ് സിറ്റിസണ്‍ സേഫ്റ്റിയെന്ന ആപ്പ്. ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ള വ്യക്തിയക്ക് സ്വന്തം യാത്ര വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. ഓരോ പത്തു മിനിറ്റിലും അപ്പില്‍ നിന്നും വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. അവശ്യഘട്ടത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഈ ആപ്പു വഴി വിവരങ്ങള്‍ കൈമാറാനും കഴിയും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രധാനമായും ഈ ആപ്പുകള്‍ വികസിപ്പിച്ചത്. 

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയും മറുപടിയും ലഭിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആപ്പും പുറത്തിറങ്ങിയിട്ടുണ്ട്. വ്വര്‍ച്യല്‍ പൊലീസ് ഗൈഡെന്ന മൂന്നാമത്ത് അപ്ലിക്കേഷന്‍ വഴി പൊലീസ് നല്‍കുന്ന സേവനങ്ങളെ കുറിച്ച് എല്ലാവിവരങ്ങളും ലഭിക്കും. സംശയം ചോദിക്കാനും ചര്‍ച്ച നടത്താനുമുള്ള ചാറ്റ് ബോക്‌സുമുണ്ട്. ജനങ്ങളുടെ അഭിപ്രയം കൂടി പരിഗണിച്ച് പരിഷക്കരിച്ച് അപ്ലിക്കേഷനുകള്‍ ഡിജിപി ലോകനാഥ് ബെഹ്‌റയാണ് പുറത്തിറക്കിയത്.
 

Follow Us:
Download App:
  • android
  • ios