Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ നിന്നും 135,000 രൂപ നേടിയ ആറുവയസുകാരന്‍

Kerala's 6-year-old chef gets $2000 from Facebook
Author
Kochi, First Published Jul 2, 2016, 3:44 AM IST

തൃപ്പൂണിത്തുറ: ചോയ്‌സ് സ്‌കൂളിലെ കുട്ടിത്താരങ്ങളില്‍ ഒരാളാണു നിഹാല്‍ രാജ്. ഫെയ്‌സ്ബുക്കില്‍ നിന്നും 135,000 രൂപയ്ക്ക് അടുത്താണ് ഈ ആറുവയസുകാരന്‍ നേടുന്നത്. സ്വന്തം പാചക പരീക്ഷണങ്ങള്‍ യു ട്യൂബിലൂടെ പുറംലോകത്തെത്തിച്ച ഈ ആറുവയസ്സുകാരന്‍ കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട താരമാണ്. 

നിഹാലിന്‍റെ യു ട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്‌ക്രീം എന്ന വിഡിയോ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതോടെയാണു നിഹാല്‍ രാജ് വാര്‍ത്തകളില്‍ നിറഞ്ഞത്. കമ്പനിയുടെ ‘സ്‌പേസ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ക്യാംപെയിനു വേണ്ടിയാണ് ഇനി വിഡിയോ ഉപയോഗിക്കുക.
വെറുതെയല്ല, വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്‍റെ ടാലന്റ് റൈറ്റായി 1000 ഡോളറുമാണു കമ്പനി നല്‍കിയത്. ഏകദേശം 130,000 രൂപ. 

ഫെയ്‌സ്ബുക്കില്‍ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടവും നിഹാല്‍ സ്വന്തമാക്കി. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ്ങില്‍ മാനേജരായ രാജഗോപാല്‍ വി.കൃഷ്ണന്റെയും പാചക വിദഗ്ധയായ അമ്മ റൂബിയുടെയും മകനാണ് നിഹാല്‍.

ഇതിന്‍റെ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios