Asianet News MalayalamAsianet News Malayalam

മുന്‍നിര കമ്പനികളെ ഞെട്ടിച്ച് ലീഇക്കോയുടെ മുന്നേറ്റം

LeEco sets new online record of Rs 78 crore with Le 2 and Le Max 2 sales
Author
New Delhi, First Published Jun 28, 2016, 2:42 PM IST

ആപ്പിള്‍, സാംസങ്ങ് എന്നീ മുന്‍നിര കമ്പനികള്‍ക്ക് പോലും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് ചൈനീസ് കമ്പനിയായ ലീഇക്കോ. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ലീ2, ലീ മാക്സ് 2 എന്നിവയുടെ 61,000 യൂണിറ്റുകള്‍ വിറ്റ് ഇവര്‍ ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത് 78 കോടിയാണ്. ഫ്ലിപ്പ് കാര്‍ട്ട്, ലീഇക്കോയുടെ സൈറ്റ് leMall.com എന്നിവ വഴിയായിരുന്നു വില്‍പ്പന.

ഈ ഫോണുകള്‍ക്കായുള്ള മൊത്തം റജിസ്ട്രേഷന്‍ 6 ലക്ഷത്തിന് അടുത്താണ് അതിലാണ് 61,000 യൂണിറ്റുകള്‍ ഇതുവരെ വിറ്റത്. ഫ്ലാഷ് സെയില്‍ വഴി ഏറ്റവും വലിയ ലാഭം ഒറ്റയടിക്ക് ഉണ്ടാക്കിയെന്നതാണ് ലീഇക്കോയുടെ റെക്കോ‍ഡ്.  

5.7 ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയോടെയാണ് ലീ മാക്സ് 2 എത്തുന്നത്. സൂപ്പര്‍ഫോണ്‍ എന്ന് ലീഇക്കോ വിശേഷിപ്പിക്കുന്ന ഈ ഫോണില്‍ ഹൈ ഡെഫിനിഷൻ വിഡിയോയും 4കെ വിഡിയോയും ഗംഭീരമായി പ്ലേ ചെയ്യാം എന്നാണ് അവരുടെ വാഗ്ദാനം. ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസ്സസർ ആണ് ഫോണിൽ ശക്തി നിര്‍ണയിക്കുന്നത്. 6 ജിബി റാം ഫോണിനെ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുന്നുവെന്ന് മാത്രമല്ല. ലീകോയുടെ എൽ ഇ വൺ എസിൽ പരാതിപ്പെട്ടിരിക്കുന്ന ചൂടാകൽ പ്രശ്നം ഈ ഫോണിൽ ഉണ്ടാകുന്നുമില്ല. 

ആപ്പ് ക്രാഷുകളും ഹീറ്റിങ് പ്രശ്നങ്ങളും ഒഴിവാകുമ്പോൾ തന്നെ സ്മാർട്ട് ഫോൺ ഉപയോക്താവിനെ ഈ ഫോൺ കൂടുതൽ സംതൃപ്തനാക്കും. 21 മെഗാപിക്സൽ മെയിൻ ക്യാമറ. 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. മാത്രമല്ല. 4കെ വീഡിയോ ഷൂട്ടുചെയ്യാനും കഴിയും. 3100 എംഎഎച്ച് ഇൻ ബിൾട്ട് ബാറ്ററിയാണ് ഇതിലുള്ളത്. മാത്രമല്ല, എസി3 ചാർജർ വഴി ദ്രുതഗതിയിൽ ഫോൺ ചാർജാകുകയും ചെയ്യുന്നു. 4ജി ഡ്യുവൽ സിം കാർഡും ഫോണിൽ ഉപയോഗിക്കാം. ഫിംഗർപ്രിന്റ് സെൻസർ ഫോണിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

ലീകോയുടെ എൽഇ 2 മോഡലിന് 11,999 രൂപയാണ് വില. ലീകോ മാക്സ് 2ന് 22,999 (32 ജിബി, 4ജിബി റാം) രൂപയാണ് വില. ഇതിന്‍റെ തന്നെ 6 ജിബി റാം, 64 ജിബി ഫോണിന് 29,999 രൂപയാണ് വില.

Follow Us:
Download App:
  • android
  • ios