Asianet News MalayalamAsianet News Malayalam

ഫാബ് 2 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

Lenovo Phab 2 Plus review
Author
New Delhi, First Published Dec 27, 2016, 1:22 PM IST

ലെനോവോയുടെ ഫാബ് 2 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോൺ ഇന്ത്യയിലൂടെ മാത്രം വിൽപ്പനയ്ക്കുള്ള സ്മാർട്ട്ഫോണിന് 14,999 രൂപയാണ് വില. 6.4 ഇഞ്ച് ഫുൾ എച്ച്ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേയുള്ള ഫാബ് 2 പ്ലസിന് പൂർണ്ണമായും ലോഹനിർമ്മിത ബോഡിയാണ്. സ്മാർട്ട്ഫോൺ പോലെ ഒറ്റ കൈകൊണ്ട് കൈകാര്യം ചെയ്യാനാകും.

1.3 ഗിഗാഹെട്സ് ഒക്ടാകോർ മീഡിയാടെക് പ്രൊസസ്സർ ഉപയോഗിക്കുന്ന ഫാബ്ലെറ്റിന് മൂന്ന് ജിബിയാണ് റാം കപ്പാസിറ്റി. ഇന്റേണൽ മെമ്മറി 32 ജിബി. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാർഡിട്ട് മെമ്മറി വിപുലീകരിക്കാനാകും. ദീർഘനേരം പ്രവർത്തന സമയം നൽകുന്ന 4,050 എംഎഎച്ച് ബാറ്ററിയാണ് ലെനോവോ ഫാബ്ലെറ്റിന്. ലെനോവോയുടെ വൈബ് യൂസർ ഇന്റർഫേസോടുകൂടിയ ആൻഡ്രോയ്ഡ് 6.0 മാർഷ്മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫാബ് 2 പ്ലസിൽ രണ്ട് സിം കാർഡ് ഇടാം. 

ഫോർ ജി കണക്ടിറ്റിവിറ്റിയുണ്ട്. ഫോട്ടോഗ്രഫി പ്രേമികൾക്കായി 13 മെഗാപിക്സലിന്റെ രണ്ട് ക്യാമറകൾ ഫാബ്ലെറ്റിന്റെ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. ഫ്യുജിറ്റ്സു മിൽബീറ്റ് ഇമേജ് സിഗ്നൽ പ്രൊസസ്സറിന്റെ പിന്തുണ ക്യാമറയ്ക്കുണ്ട്. ഡ്യുവൽ എൽഇഡി ഫ്ളാഷുമുണ്ട് ലേസർ ഓട്ടോഫോക്കസ് ക്യാമറയ്ക്ക്. എട്ട് മെഗാപിക്സലിന്റെ മുൻ ക്യാമറ വീഡിയോ കോളിങ്ങിനും സെൽഫി എടുക്കാനും ഉപയോഗിക്കാം.

ഇൻബിൽറ്റ് 360 ഡിഗ്രി വോയ്സ് ഫീച്ചർ ഫാബ് 2 പ്ലസിനുണ്ട്. ചുറ്റുപാടിലെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി വ്യക്‌തതയോടെയുള്ള സ്പീക്കർ ഫോൺ സംസാരം ഇതു സാധ്യമാക്കും. മികച്ച നിലവാരമുള്ള ജെബിഎൽ ഇയർഫോണുകൾ’ഫാബ്ലെറ്റിനൊപ്പം ലഭിക്കും. 

ഡോൾബി ഓഡിയോ ക്യാപ്ച്ചർ 5.1 ഫാബ് 2 പ്ലസിന്റെ മറ്റൊരു സവിശേഷതയാണ്. 360 ഡിഗ്രി ശബ്ദനിലവാരത്തോടെ വീഡിയോ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണിത്. ഡോൾബി ആറ്റ്മോസ് ടെക്നോളജി നൽകുന്ന മുന്തിയ ശബ്ദനിലവാരവും ലെനോവോ ഫാബ്ലെറ്റിനു സ്വന്തം. ഫോർ ജി കൂടാതെ വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നീ കണക്ടിവിറ്റി ഓപ്ക്ഷനുകളുമുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, മാഗനെറ്റോ മീറ്റർ എന്നിവ ഫാബ്ലെറ്റിന്റെ സെൻസറുകളിൽപ്പെടുന്നു. ഷാംപെയിൻ ഗോൾഡ്, ഗൺമെറ്റൽ ഗ്രേ ബോഡിനിറങ്ങളിൽ ഫാബ് 2 പ്ലസ് ലഭിക്കും.

Follow Us:
Download App:
  • android
  • ios