Asianet News MalayalamAsianet News Malayalam

എല്‍ജി വി30 പ്ലസ് ഇന്ത്യയില്‍

LG V30 plus with 6 inch FullVision display goes on sale in India
Author
First Published Dec 18, 2017, 2:39 PM IST

എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എല്‍ജി വി30 പ്ലസ് ഇന്ത്യയില്‍. ആമസോണ്‍ ഇന്ത്യവഴി മാത്രമാണ് ഈ ഫോണിന്‍റെ വില്‍പ്പന. 44,990 രൂപയാണ് ഈ ഫോണിന്‍റെ വില. പുതിയ 6 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ബേസ്വെസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 

സില്‍വര്‍, ബ്ലാക്ക് കളറുകളിലാണ് ഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഇപ്പോള്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് വണ്‍ ടൈം സ്ക്രീന്‍ റീപ്ലേസ്മെന്‍റ് ഓഫറും എല്‍ജി നല്‍കും. ഒപ്പം 6400 രൂപ വില വരുന്നു വയര്‍ലെസ് ചാര്‍ജ്ജറും, ഇന്‍ ആപ്പ് കണ്ടന്‍റും ഫോണിന് ഒപ്പം ലഭിക്കും.

എല്‍ജി വി30 പ്ലസ് 18:9 അനുപാതത്തിലുള്ള ഡിസ്പ്ലേയാണ് നല്‍കുന്നത്. വി20 എന്ന ഫോണിന്‍റെ പിന്‍ഗാമിയായ ഈ ഫോണിന്‍റെ ഡിസ്പ്ലേ ഒഎല്‍ഇഡി പാനലാണ്. ഫുള്‍വിഷന്‍ എന്നാണ് എല്‍ജി ഫോണിന്‍റെ ഡിസ്പ്ലേയെ വിശേഷിപ്പിക്കുന്നത്. 6ഇഞ്ച് ക്യൂഎച്ച്.ഡി പി-ഒഎല്‍ഇഡി സ്ക്രീനുള്ള ഫോണിന്‍റെ റെസല്യൂഷന്‍ 2880x1440 പിക്സലാണ്.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഒറീയ അപ്ഡേറ്റ് ഈ ഫോണിന് ലഭ്യമാണ് എന്നാണ് സൂചന.  ഒപ്പം ഗൂഗിളിന്‍റെ  ഡേ ഡ്രീം വിആര്‍ പ്ലാറ്റ്ഫോമില്‍ തീര്‍ത്ത ഫോണ്‍ ആണ് എല്‍ജി വി30 പ്ലസ്. ഫോണിന്‍റെ പ്രോസസ്സര്‍ ശേഷി 2.45 ജിഗാഹെര്‍ട്സാണ്, ഒക്ടാകോര്‍ ക്യൂയല്‍കോം സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റാം ശേഷി 4ജിബിയാണ്. 2ടിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം.

പിന്നില്‍ ഇരട്ട ക്യാമറയുമായി എത്തുന്ന ഫോണിന്‍റെ ഒരു സെന്‍സര്‍ 16 എംപിയും, രണ്ടാമത്തെ ക്യാമറ 13 എംപിയുമാണ്. മുന്നിലെ ക്യാമറ 5 എംപിയാണ്. 3,300എംഎഎച്ചാണ് ഫോണ്‍ ബാറ്ററി ശേഷി.

 

Follow Us:
Download App:
  • android
  • ios