Asianet News MalayalamAsianet News Malayalam

പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നതിന് യുവാവ് ജോലി രാജിവച്ചു

Man claims to quit job to play 'Pokemon Go' full-time
Author
New Delhi, First Published Jul 16, 2016, 5:34 AM IST

ഓന്‍ഡ്: തരംഗമായി മാറിയ പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നതിന് യുവാവ് ജോലി രാജിവച്ചു. മുഴുവന്‍ സമയ പോക്കിമോന്‍ ക്യാരക്ടറുകളെ കണ്ടെത്താനാണ് ടോം ക്യുരി എന്ന 24കാരന്‍ ജോലി ഉപേക്ഷിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ജോലി തിരക്കുകളില്‍ നട്ടം തിരിയുന്ന ടോമിന് തന്റെ സാഹസിക യാത്രകള്‍ക്കൊന്നും സമയം ലഭിച്ചിരുന്നില്ല

അപ്പോഴാണ് അമേരിക്കയില്‍ പോക്കിമോന്‍ ഗെയിം തരംഗമാകുന്നത്. ഇതോടെ ജോലി ഉപേക്ഷിച്ച് കുറച്ചുകാലം വീട്ടിലിരുന്ന് പോക്കിമോന്‍ കളിക്കാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി യുവാവ് പറഞ്ഞു. 

ഇപ്പോള്‍ കൃത്യമായ അവസരം ഒത്തുവന്നുവെന്ന് മാത്രം. ന്യുസിലന്‍ഡിലെ ഓന്‍ഡ് സ്വദേശിയാണ് ടോം ക്യുരി. പികാച്ചു ഉള്‍പ്പെടെ 151 ജീവികളില്‍ 90 എണ്ണത്തിനെ ടോം ഇനിനകം.

വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കല്‍പത്തെ പുറംലോകത്തേക്കു വലിച്ചുകൊണ്ടുപോവുകയാണ് പോക്കിമോന്‍ ഗോ എന്ന ഗെയിമില്‍ നടക്കുന്നത്. ‘നിൻറെൻറോ’ കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമായ ‘പോക്കിമാന്‍ ഗോ’ യാണ് ഇപ്പോള്‍ നാട്ടിലും റോഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും പ്രവര്‍ത്തിക്കുന്ന ഗെയിം ഓഗ്മെന്റഡ് റിയാലിറ്റിയെന്ന (സമീപ യാഥാര്‍ഥ്യം) പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണ്‍ ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം ഫോണില്‍ തെളിയും.

ഗെയിമിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ യഥാര്‍ഥലോകത്ത് തിരഞ്ഞുപിടിക്കാന്‍ ഗെയിമിലേര്‍പ്പെടുന്നവര്‍ക്ക് കഴിയുന്നു. അതിനായി സ്മാര്‍ട്ട്ഫോണുമായി നമ്മള്‍ ചുറ്റുപാടും നടക്കേണ്ടി വരും. ഗെയിം കളിക്കുന്നയാള്‍ നടക്കുന്ന വഴികളിലാവും ഗെയിമിലെ കഥാപാത്രങ്ങളെ കാണുക.

വിവിധ കഴിവുകളുള്ള, രീതിയിലുള്ള പോക്കിമോനുകളുണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതിലൂടെ ഗെയിം മുന്നേറുന്നു.

Follow Us:
Download App:
  • android
  • ios