Asianet News MalayalamAsianet News Malayalam

കാന്‍വാസ് മെഗാ 2: കുറഞ്ഞ വിലയില്‍ ഫ്ലാബ്ലെറ്റ് സൈസ് സ്മാര്‍ട്ട്‌ഫോണ്‍

Micromax Canvas Mega 2 With 6-inch Display, 3000mAh Battery Launched at Rs 7,999 in India
Author
First Published May 6, 2016, 3:30 PM IST

7,999 രൂപയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് മെഗാ 2 സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്സ് രംഗത്ത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഫ്ലാബ്ലെറ്റ് സൈസ് സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കുന്ന  കാന്‍വാസ് മെഗാ 2വിന്‍റെ പ്രധാന പ്രത്യേകത. 6 ഇഞ്ച് വലിപ്പമുള്ളതാണ് മെഗ 2വിന്‍റെ സ്ക്രീന്‍ ഡിസ്‌പ്ലേ 540x960 പിക്‌സല്‍ റെസല്യൂഷനാണ്. 1 ജിബി റാം ആണ് കാന്‍വാസ് മെഗാ 2 ന്‍റെ ശേഷി ഇതിന് അനുസൃതമായ 1.3ജിഗാ ഹെര്‍ട്സ് വേഗത നല്‍കുന്ന ഒരു ക്വാഡ് കോര്‍ പ്രോസസറാണ് മെഗാ 2വിന് മൈക്രോമാക്സ് നല്‍കിയിരിക്കുന്നത്. 

4ജി സപ്പോര്‍ട്ട് ചെയ്യുന്ന മെഗാ 2  വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ജിപിആര്‍എസ് / എഡ്ജ്, ജിപിഎസ്, 3 ജി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ എട്ടു മെഗാപിക്‌സല്‍ ശേഷിയുള്ള റിയര്‍ ഓട്ടോഫോക്കസ് ക്യാമറയും 5 മെഗാപിക്‌സല്‍ വ്യക്തത നല്‍കുന്ന മുന്‍ക്യാമറയുമാണ് ഈ ഫോണിലുള്ളത്. 

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് മെഗാ 2 ഹാന്‍ഡ്‌സെറ്റില്‍ ഇരട്ട സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാം, എന്നാല്‍ പ്രധാന സിമ്മില്‍ മാത്രമായിരിക്കും 4 ജി ഉപയോഗിക്കാന്‍ സാധിക്കുക. 3000എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

Follow Us:
Download App:
  • android
  • ios