Asianet News MalayalamAsianet News Malayalam

മോദിയെ സംബന്ധിച്ച ആ വാര്‍ത്ത വ്യാജമാണ്; കാരണങ്ങള്‍

  • അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത കൂടി വ്യാജമാണെന്ന് തെളിയുന്നു
modi hoax news

ദില്ലി : അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത കൂടി വ്യാജമാണെന്ന് തെളിയുന്നു. ലോകത്തിലെ ഏറ്റവും അഴിമതി നടത്തുന്ന പ്രധാനമന്ത്രിമാരില്‍ ഇന്ത്യയുടെ മോദി രണ്ടാം സ്ഥാനത്ത് എന്നതാണ് ആ വാര്‍ത്ത. യാഥാര്‍ത്ഥ വസ്തുകള്‍ പരിശോധിക്കപ്പെടാതെ അതിവേഗം വൈറലാകുന്നുണ്ട് ഈ വാര്‍ത്ത. പബ്ലിക്ക് വോയ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.  ഫോക്‌സ് ന്യൂസ് പോയന്റ് ഡോട്ട് കോം എന്ന സൈറ്റിന്‍റെ പേരിലാണ് അഴിമതി പ്രധാനമന്ത്രിമാരുടെ ലിസ്റ്റ്. ഈ വെബ്‌സൈറ്റിന് അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസുമായി യാതൊരു ബന്ധവുമില്ല. ഈ പേര് തന്നെയാണ് പലരെയും ഇത് പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ഈ ലിങ്കില്‍ തന്നെ വലിയൊരു തെറ്റ് കടന്നുകൂടിയിരുന്നു. നരേന്ദ്ര മോദിയെ നരീന്ദര്‍ മോദിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത് ഈ ലിസ്റ്റില്‍. ഇനി ലിസ്റ്റ് പരിശോധിച്ചാല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഒന്നാം സ്ഥാനത്ത്. വ്‌ളാദിമിര്‍ പുട്ടിന്‍ (റഷ്യ), ഷിന്‍സോ അബെ (ജപ്പാന്‍), ദിമിത്രി മെദ്വദേവ് (റഷ്യ), ഡേവിഡ് കാമറോണ്‍ (യു.കെ), തിയോഡോറോ ഒബിയാങ് എന്‍ഗുവേമ എംബസോഗോ (ഇക്വറ്റോറിയല്‍ ഗിനി) സിഗ്മുണ്ടര്‍ ഡേവിഡ് ഗുണ്ണലോഗ്‌സണ്‍ (ഐസ്ലന്‍ഡ്), കിം ജോങ് ഉന്‍ (ഉത്തരകൊറിയ) എന്നിങ്ങനെ പോകുന്നു പട്ടിക.

ഇതില്‍ വ്ലാഡമീര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്‍റാണ്. കിം ജോങ് ഉന്‍ പ്രധാനമന്ത്രിയല്ല, ഉത്തരകൊറിയയുടെ സുപ്രീംലീഡറാണ്. ഡേവിഡ് കാമറോണ്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി ഒഴിഞ്ഞിട്ട് വര്‍ഷങ്ങളായി അതിന് ഒപ്പം തന്നെ നവാസ് ഷെറീഫ് ഇപ്പോള്‍ പാക് പ്രധാനമന്ത്രിയല്ല. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ആധികാരികമെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിക്കാന്‍ ആണ് ഇത്തരം വാര്‍ത്തകള്‍ക്ക് ഇത്തരം സ്വഭാവം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്.ലോകത്തെ അഴിമതിക്കാരായ കുടുംബങ്ങളുടെ പട്ടികയിലും മോദിക്ക് രണ്ടാം സ്ഥാനം കൊടുത്തുകൊണ്ട് മറ്റൊരു പട്ടികയും ഈ സൈറ്റില്‍ കാണാം. 

അടുത്തിടെ തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട് ലോകത്തിലെങ്ങും ഉയരുന്ന വാര്‍ത്തകളില്‍ ഇത്തരം സൈബര്‍ നുണകള്‍ക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ചും, വാര്‍ത്ത സൈറ്റുകളെക്കുറിച്ചും ധാരണയില്ലാത്തവരെ ഇത്തരം വാര്‍ത്തകള്‍ സ്വദീനിക്കാന്‍ കഴിയുമത്രെ.

Follow Us:
Download App:
  • android
  • ios