Asianet News MalayalamAsianet News Malayalam

നോക്കിയ ഫോണുകളുടെ  വില കുത്തനെ കുറച്ചു

nokia slash smart phone price
Author
First Published Feb 2, 2018, 7:08 PM IST

ദില്ലി: നോക്കിയയുടെ പ്രധാന ഫോണുകളുടെ  വില കുത്തനെ കുറച്ചു. നോക്കിയ 5, നോക്കിയ 8 സ്മാര്‍ട്ട്ഫോണുകളുടെ വിലയിലാണ് കുറവ് വന്നിരിക്കുന്നത്.  നോക്കിയ 5 3ജിബി പതിപ്പിന്‍റെ വില 13,499 രൂപയിൽ നിന്ന് 12,499 രൂപയായി കുറച്ചു. നോക്കിയ 8 ന്‍റെ വില 36,999 രൂപയിൽ 28,999 രൂപയായി. പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വരും.

പുതിയ ഹാൻഡ്സെറ്റുകൾ മൊബൈൽ വേൾ‌‍ഡ് കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കെയാണ് നോക്കിയ 5ന്റെയും നോക്കിയ 8ന്റെയും വില കുറച്ചത്. നേരത്തെ ഇതേ ഫോണിന്‍റെ 2 ജിബി ആയിരുന്നു റാം. 2 ജിബി പതിപ്പിന്‍റെ വില 12,499 രൂപയായിരുന്നു. എന്നാൽ 3 ജിബി പതിപ്പിന്‍റെ വില 13,499 രൂപയായി ഉയർത്തുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios