Asianet News MalayalamAsianet News Malayalam

വണ്‍പ്ലസ് 6 ഇന്ത്യയില്‍ ഇറങ്ങുന്ന ദിനം

  • വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ മെയ് മധ്യത്തോടെ ഇന്ത്യയില്‍ എത്തും. ആമസോണ്‍ വഴിമാത്രം എക്സ്ക്യൂസീവായി വില്‍ക്കുന്ന വണ്‍പ്ലസിന്‍റെ വില  35,000 - 40000 റേഞ്ചില്‍ ആയിരിക്കും
OnePlus 6 release date news price and leaks

വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ മെയ് മധ്യത്തോടെ ഇന്ത്യയില്‍ എത്തും. ആമസോണ്‍ വഴിമാത്രം എക്സ്ക്യൂസീവായി വില്‍ക്കുന്ന വണ്‍പ്ലസിന്‍റെ വില  35,000 - 40000 റേഞ്ചില്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ശേഖരണ ശേഷിയുടെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ എത്തുക എന്നാണ് വിവരം.വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക. 

നോച്ച് ഡിസ്പ്ലേ അടക്കം ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ​ഐഫോണ്‍ എക്​സിനോട് കിടപിടിക്കുന്ന മോഡല്‍ ആയിരിക്കും വണ്‍പ്ലസ് 6 എന്നാണ് റിപ്പോര്‍ട്ട് 6 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റും 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റുമാവും എത്തുക. സ്​നാപ്​ഡ്രാഗണ്‍ പ്രൊസസര്‍ കരുത്ത്​ പകരുന്ന ഫോണിന്​ 16,20 മെഗാപിക്​സലി​ന്‍റെ ഇരട്ട കാമറകളാണ്​ ഉണ്ടാവുക.

Follow Us:
Download App:
  • android
  • ios