Asianet News MalayalamAsianet News Malayalam

ശനിയാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗിന്‍റെ ദീപാവലി വെടിക്കെട്ട്

Online Diwali Sale Dates
Author
First Published Oct 13, 2017, 11:59 AM IST

ഒക്ടോബര്‍ 14 മുതല്‍ 17വരെ ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ വന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീവാലി സെയില്‍ എന്ന പേരില്‍ കച്ചവടം പൊടിപൊടിക്കാന്‍ ഒരുങ്ങുമ്പോള്‍. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റ്വെല്‍ എന്ന പേരിലാണ് ഓഫര്‍ പൂത്തിരി കത്തിക്കുന്നത്. 

ടിവി, ലാപ്ടോപ്പ്, ഫോണുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ഇരു സൈറ്റുകളും പ്രധാനമായും ഓഫറില്‍ ലഭ്യമാക്കുന്നത്. ഏതാണ്ട് 30,000 ഉത്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ആമസോണ്‍ നല്‍കുന്നുണ്ട്. ഒപ്പം എക്സേഞ്ച് ഓഫറുകളും, ആമസോണ്‍ പേ വഴി 500 രൂപവരെ ഒരോ ഡീലിനും ക്യാഷ്ബാക്കും ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ആമസോണില്‍ ലഭിക്കും.

വില്‍പ്പന ആരംഭിക്കുമ്പോള്‍ മാത്രം പ്രത്യേക ഡീല്‍ പ്രഖ്യാപിക്കൂ എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് രീതി. എന്നാല്‍ 20 ശതമാനം ക്യാഷ് ബാക്ക് ഫോണ്‍പേ വഴി നടത്തുന്ന ഡീലുകളില്‍ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി കാര്‍ഡില്‍ 10 ശതമാനം ക്യാഷ്ബാക്കും നല്‍കും. ഒപ്പം 4 ലക്ഷത്തോളം ഫോണുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ലഭിക്കും. 

മോട്ടോ, ലെനോവ, ഷവോമി ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഹോണര്‍ പോലുള്ള ഫോണുകള്‍ക്കും മികച്ച ഓഫര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ചില ഇലക്ട്രോണിക്ക് ബ്രാന്‍റുകള്‍ക്ക് 80 ശതമാനം ഓഫര്‍ നല്‍കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നു.

ടിവി വാങ്ങുന്നവര്‍ക്ക് 40 ശതമാനം വരെ ഓഫറാണ് ആമസോണ്‍ മുന്നോട്ട് വയ്ക്കുന്നത്. ഹെഡ്ഫോണ്‍ സ്പീക്കര്‍ എന്നിവയ്ക്ക് 60 ശതമാനം വരെ ആമസോണ്‍ ഓഫര്‍ നല്‍കുന്നു. 50 ശതമാനത്തോളം ലാഭത്തില്‍ സ്റ്റോറേജ് ഡിവൈസ് വാങ്ങുവാന്‍ സാധിക്കും. ആമസോണ്‍ ബേസിക്ക് പ്രോഡക്ടിന് 60 ശതമാനം വരെ ഓഫര്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലില്‍ നല്‍കുന്നുണ്ട്. 

രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12വരെയുള്ള ഗോള്‍ഡന്‍ മണിക്കൂറില്‍ പ്രത്യേക ഓഫറുകള്‍ ഉണ്ട്. ഈ സമയം 499ന് താഴെയുള്ള ഡീലുകള്‍ ചിലപ്പോള്‍ തീര്‍ത്തും സൌജന്യമായി ലഭിക്കാനുള്ള സാധ്യതയും ആമസോണ്‍ ഒരുക്കുന്നു.

Follow Us:
Download App:
  • android
  • ios