Asianet News MalayalamAsianet News Malayalam

ഓപ്പോ എഫ്7 വില വെട്ടിക്കുറച്ചു

  • ഈ വര്‍ഷം മാര്‍ച്ചില്‍ ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഓപ്പോ എഫ്7 ന്‍റെ വില വെട്ടിക്കുറച്ചു
Oppo F7 Price in India Slashed by Rs 3000 on Amazon and Flipkart
Author
First Published Jul 10, 2018, 1:48 AM IST

മുംബൈ:  ഈ വര്‍ഷം മാര്‍ച്ചില്‍ ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഓപ്പോ എഫ്7 ന്‍റെ വില വെട്ടിക്കുറച്ചു. രണ്ട് പതിപ്പുകളിലാണ് ഏപ്രില്‍ മുതല്‍ ഈ ഫോണുകള്‍ ലഭ്യമായിരുന്നത്. 4ജിബി,64 ജിബി പതിപ്പും. 6ജിബി,128 ജിബി പതിപ്പും ഇവയുടെ ആ സമയത്തെ വില യഥാക്രമം 21,990 രൂപയും, 26,990 രൂപയുമായിരുന്നു. ഈ ഫോണുകള്‍ക്ക് ഇപ്പോള്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ വിപണികളില്‍ 6ജിബി റാം മോഡലിന് 3000 രൂപയും, 4ജിബി മോഡലിന് 2000രൂപയും വിലക്കുറവിലാണ് ലഭിക്കുക.

അതായത് എഫ്7 4ജിബി പതിപ്പിന് ഇനി വില 19,990 രൂപയായിരിക്കും വില. എഫ്7 6ജിബി പതിപ്പിന്‍റെ വില 23,990 രൂപയായിരിക്കും. ഇത് ഓഫീഷ്യലായി കുറച്ചതാണോ, അല്ല താല്‍കാലികമായി കുറച്ചതാണോ എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതേ സമയം കൂടുതല്‍ വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലേക്ക് എത്തുന്നതിന്‍റെ ഭാഗമായി വിപണിയില്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ സാന്നിധ്യം നിലനിര്‍ത്താനാണ് ഓപ്പോയുടെ ശ്രമം. 

ഈ ഫോണിന്‍റെ വീഡിയോ റിവ്യൂ കാണാം

Follow Us:
Download App:
  • android
  • ios