Asianet News MalayalamAsianet News Malayalam

മോദി അടക്കം സെലിബ്രേറ്റികള്‍ ട്വിറ്ററില്‍ താഴോട്ട്

  • പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാജ്യത്തെ പ്രമുഖ ട്വിറ്റര്‍  സെലബ്രേറ്റികള്‍ക്ക് ഫോളോവേര്‍സ് കുത്തനെ കുറഞ്ഞു
PM Modi Loses 3 Lakh Twitter Followers
Author
First Published Jul 13, 2018, 4:58 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാജ്യത്തെ പ്രമുഖ ട്വിറ്റര്‍  സെലബ്രേറ്റികള്‍ക്ക് ഫോളോവേര്‍സ് കുത്തനെ കുറഞ്ഞു. ട്വിറ്റര്‍ നിഷ്ക്രിയമായ അക്കൗണ്ടുകളും സംശയാസ്പദമായ അക്കൗണ്ടുകളും ഇല്ലാതയതോടെയാണ് ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്.  പ്രധാനമന്ത്രിക്ക് 2,84,746 ഫോളോവേഴ്സിന്‍റെ കുറവാണ് ഉണ്ടായത്. നിലവിൽ 4.31 കോടി ഫോളോവേഴ്സാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിനുള്ളത്. ഇരുപത്തിനാല്  മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ നിന്നും 3 ലക്ഷം പേരുടെ കുറവുണ്ടായെന്ന് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന് 17,503 ഫോളോവേഴ്സിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ടിന് 73.3 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. ആഗോളതലത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ്, ഹോളിവുഡ് താരങ്ങള്‍ എന്നിവയുടെ ഫോളോവേര്‍സിനും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇരുപത് മാസത്തിനിടയില്‍ ഏഴുകോടി അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിച്ചത്. വ്യാജന്മാരെ തടയുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതിന് പുറമേ ഒരു കോടി 30 ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. . സംശയം തോന്നുന്ന അക്കൗണ്ടുകളോട് ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്താന്‍ ആവശ്യപ്പെടും. ഇതില്‍ പരാജയപ്പെടുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും വേരിഫൈ ചെയ്യുന്ന അക്കൗണ്ടുകള്‍ പുനസ്ഥാപിച്ച് നല്‍കുകയും ചെയ്യും.

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യമായ ഇടപെടലുകള്‍ ഉറപ്പിക്കാനാണ് ട്വിറ്റര്‍ കൂടുതല്‍ ക്ലീനിങ് പ്രോസസ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നീക്കം ചെയ്യപ്പെടുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്നാണ് ട്വിറ്റര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios