Asianet News MalayalamAsianet News Malayalam

ഐഫോണ്‍ എക്സ് പ്രഖ്യാപിച്ച് ആപ്പിള്‍ പുലിവാല്‍ പിടിച്ചോ?

Queues are very short for the new iPhone 8
Author
First Published Sep 27, 2017, 11:23 AM IST

ഐഫോണ്‍ 8, 8 പ്ലസ് എന്നിവ സെപ്തംബര്‍ 22നാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ മുന്‍പ് ഐ ഫോണുകള്‍ ഇറങ്ങുമ്പോള്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും മറ്റു ചില രാജ്യങ്ങളിലെയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആളുകള്‍ക്ക് പുതിയ ഐഫോണ്‍ 8,8 പ്ലസില്‍ താല്‍പ്പര്യം കുറവാണത്രേ. ഇത് ആപ്പിള്‍ പ്രതീക്ഷിച്ച വരുമാനം ഐഫോണ്‍ 8 ല്‍ നിന്ന് ഉണ്ടാകില്ല എന്ന വിലയിരുത്തലിലേക്കും ടെക് ലോകത്തെ എത്തിക്കുന്നുണ്ട്.

എന്താണ് ഇതിന്‍റെ കാരണം, ഈ സാഹചര്യത്തിന് കാരണം ആപ്പിള്‍ പ്രഖ്യാപിച്ച ആപ്പിള്‍ എക്സാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 8, 8 പ്ലസ് വാങ്ങാതെ ഐഫോണ്‍ എക്സിനായി കാത്തിരിക്കുകയാണത്രേ ഐഫോണ്‍ പ്രേമികള്‍.ഈ മോഡലാകട്ടെ ഒക്ടോബര്‍ 27ന് മാത്രമെ കടകളില്‍ എത്തൂ. ഐഫോണ്‍ എക്സിന് ഓലെഡ് ഡസ്‌പ്ലെയാണ്. മറ്റ് ഐഫോണുകള്‍ക്ക് എല്‍സിഡിയും.

പക്ഷെ ഈ ഡേറ്റിന് ഐഫോണ്‍ എക്സ് എത്തുമെങ്കിലും അവയുടെ എണ്ണം ആപ്പിളിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഒഎല്‍ഇഡി ഡിസ്പ്ലേയുടെ സപ്ലെ ഇപ്പോഴും ആപ്പിളിന് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് വിവരം. അതിനാല്‍ ആവശ്യമായ രീതിയില്‍ ഐഫോണ്‍ എക്സ് വിപണിയിലെത്തുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശങ്കയുണ്ട്. പ്രത്യേകിച്ച ഗുണമേന്‍മയില്‍ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആപ്പിളിന്‍റെ നിലപാട് പരിഗണിക്കുമ്പോള്‍.

വിലകൂടിയ ആപ്പിള്‍ എക്സിന് ആളുകള്‍ കാത്തിരിക്കുന്നത് ആപ്പിളിന് ഒരു കണക്കിന് സന്തോഷമാണെങ്കിലും, അമിത പ്രതീക്ഷ ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുമോ എന്നും കണ്ടറിയണം. ഇതോടൊപ്പം ആപ്പിള്‍ എക്സ് എണ്ണം തികഞ്ഞില്ലെങ്കില്‍ സ്വഭാവികമായി ഐഫോണ്‍ 8ലേക്ക് ആരാധകര്‍ തിരിയുമെന്നും അതിന്‍റെ വില്‍പ്പന കൂടുമെന്നും ആപ്പിള്‍ പ്രതീക്ഷിക്കുന്നു.  

Follow Us:
Download App:
  • android
  • ios