Asianet News MalayalamAsianet News Malayalam

ഡൗണ്‍ലോഡ് സ്പീഡ് എല്ലാവരെയും പിന്നിലാക്കി ജിയോ

Reliance Jio tops chart with download speed of 18Mbps in March
Author
First Published May 3, 2017, 1:27 PM IST

ദില്ലി: രാജ്യത്തെ ഇന്‍റര്‍നെറ്റ് സ്പീഡില്‍ മാര്‍ച്ച് മാസത്തില്‍ മറ്റുകമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ. ഈ കാലയളവില്‍ 18.48 മെഗാബിറ്റ് പെര്‍ സെക്കന്‍റ് ആയിരുന്നു ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ് എന്നാണ് ട്രായിയുടെ കണക്ക് പറയുന്നത്. ഏപ്രില്‍ ഒന്നില്‍ ജിയോ ഡൗണ്‍ലോഡ് സ്പീഡ് 18.48 ആയിരുന്നു അതിനും ഒരുമാസം മുന്‍പ് 16.48 മെഗാബിറ്റ് പെര്‍ സെക്കന്‍റ് ആയിരുന്നു ജിയോയിലെ ഡൗണ്‍ലോഡ് സ്പീഡ്.

അതേ സമയം ജിയോയുടെ പ്രധാന എതിരാളികളായ ഏയര്‍ടെല്ലിന്‍റെ സ്പീഡ് 1 എംബിപിഎസ് വരെ ഈ കാലയളവില്‍ കുറഞ്ഞതായി ട്രായിയുടെ കണക്കുകള്‍ പറയുന്നു. വോഡഫോണ്‍ ആണ് മൂന്നാം സ്ഥാനത്ത്. ഐ‍ഡിയയെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് വോഡഫോണിന്‍റെ മുന്നേറ്റം. അതേ സമയം ഐഡിയ സെല്ലുലാര്‍ 2.35 എംബിപിഎസ് ഇന്‍റര്‍നെറ്റ് സ്പീഡ് കുറ‍ഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അഞ്ചാം സ്ഥാനത്ത് ബിഎസ്എന്‍എല്‍ ആണ്. 

ട്രായിയുടെ മൈസ്പീഡ് ആപ്പിന്‍റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് സ്പീഡുകളുടെ വിവരങ്ങള്‍ ട്രായി സ്വരൂപിച്ചത്.

Follow Us:
Download App:
  • android
  • ios