technology
By Web Desk | 04:15 PM April 03, 2018
ഗ്യാലക്സി എസ്8, എസ്8 പ്ലസ് വില വെട്ടിക്കുറിച്ച് സാംസങ്ങ്

Highlights

  • ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയുടെ വിലയില്‍ വന്‍ കുറവ് വരുത്തി സാംസങ്ങ്

ദില്ലി: ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയുടെ വിലയില്‍ വന്‍ കുറവ് വരുത്തി സാംസങ്ങ്. എസ്9, എസ്9 പ്ലസ് എന്നിവ എത്തിയതോടെ പതിവ് രീതിയില്‍ തന്നെയാണ് മുന്‍ മോഡലിന് സാംസങ്ങ് വില കുറച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ് 8, 64 ജിബി മോഡല്‍ ഇനി 49,990 രൂപയ്ക്കാവും ലഭിക്കുക. മുന്‍ ഇതിന് 57,900 രൂപയായിരുന്നു വില. 

ഗ്യാലക്‌സി എസ് 8 പ്ലസിന് 53,990 രൂപയാണ് പുതുക്കിയ വില. ഇറങ്ങിയ സമയത്ത് ഈ ഫോണിന് ഇന്ത്യയിലെ വില വില 64,900 രൂപയായിരുന്നു. ഗ്യാലക്‌സി എസ് 8 പ്ലസ് 128 ജിബി പതിപ്പിന്‍റെ വില 64,900 രൂപയാണ്. ഇതിനു പുറമെ പേടിഎം മാള്‍ വഴി ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article


Recommended


bottom right ad