Asianet News MalayalamAsianet News Malayalam

ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി മോഡല്‍ ഇറക്കാന്‍ സാംസങ്ങ്

Samsung reportedly working on a 4 inch Galaxy S9 Mini
Author
First Published Nov 15, 2017, 5:48 PM IST

തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി മോഡല്‍ ഇറക്കാന്‍ സാംസങ്ങ് ആലോചിക്കുന്നു. അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഗ്യാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് ഗ്യാലക്സി എസ്9 മിനി ഇറക്കാന്‍ സാംസങ്ങ് ആലോചിക്കുന്നത്. അടുത്ത മാര്‍ച്ചിലായിരിക്കും ഏതാണ്ട് 4 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തില്‍ ഫോണ്‍ എത്തുക.

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അരികുകള്‍ ഇല്ലാത്ത സ്ക്രീന്‍ തരംഗം സൃഷ്ടിച്ചത് സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസ് ആയിരുന്നു. ഇതിനെയാണ് പിന്നീട് ആപ്പിള്‍ ഐഫോണ്‍ x ല്‍ പോലും പിന്തുടര്‍ന്നത്. ഇതിന് പിന്നാലെയാണ് ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി ഇറക്കാന്‍ സാംസങ്ങ് ആലോചിക്കുന്നത്.

മെയിന്‍ മോഡലിനേക്കാള്‍ വിലക്കുറവില്‍ ഇറങ്ങുന്ന ഫോണ്‍. കൂടുതല്‍ ഇടത്തരക്കാരായ ഉപയോക്താക്കളെ ആകര്‍ഷിക്കും എന്ന് സാംസങ്ങ് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ചൈനീസ് ഇടത്തരം ഫോണുകള്‍ വിപണി കീഴടക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് സാംസങ്ങ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന കമ്പനിയാണ് സാംസങ്ങ്. ഇന്‍ഫിനിറ്റി ഡിസ്പ്ലേ എന്ന അരികുകള്‍ ഇല്ലാത്ത സ്ക്രീന്‍ മിനി പതിപ്പിലും സാംസങ്ങ് നിലനിര്‍ത്തും എന്നാണ് സൂചനകള്‍.

Follow Us:
Download App:
  • android
  • ios