Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ഇന്ത്യക്ക് പുതിയ കണ്‍ട്രി മാനേജര്‍, സഞ്ജയ് ഗുപ്ത ചുമതലയേറ്റു

 അടുത്ത വര്‍ഷം ആദ്യം മുംബൈയില്‍ നിന്ന് ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുമായി സഹകരിച്ച് സഞ്ജയ് ഗുപ്ത പ്രവര്‍ത്തനം ആരംഭിക്കും

sanjay gupta appointed as google india country manager
Author
Delhi, First Published Nov 9, 2019, 12:42 AM IST

മുംബൈ: ഗൂഗിള്‍ ഇന്ത്യയുടെ പുതിയ കണ്‍ട്രി മാനേജരും ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റുമായി സഞ്ജയ് ഗുപ്തയെ നിയമിച്ചു. അടുത്ത വര്‍ഷം ആദ്യം മുംബൈയില്‍ നിന്ന് ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുമായി സഹകരിച്ച് അദ്ദേഹം പ്രവര്‍ത്തനം ആരംഭിക്കും.

രാജ്യത്ത് ഇന്റര്‍നെറ്റ് ഇക്കോസിസ്റ്റം വിപുലീകരിക്കുന്നതിനും ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കുമിടയില്‍ ഇന്റര്‍നെറ്റ് സ്വീകരിക്കുന്നതിനും നവീകരണം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഗുപ്ത സംഭാവന നല്‍കുമെന്ന് ഗൂഗിള്‍ എപിഎസി പ്രസിഡന്റ് സ്‌കോട്ട് ബ്യൂമോണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

'ഞങ്ങളുടെ ടീമുകളുമായി അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം, അനുഭവം, നേതൃത്വം എന്നിവ സംയോജിപ്പിച്ച് വളരെ ചലനാത്മകവും മത്സരപരവും ആവേശകരവുമായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കുമായി കൂടുതല്‍ സഹായകരവും സമഗ്രവുമായ ഇന്റര്‍നെറ്റ് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു.'

'ഗൂഗിളിന്റെ ചാര്‍ട്ടറിനെ ഇന്ത്യയില്‍ നയിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യയുടെ ചില അതുല്യമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ഇന്റര്‍നെറ്റിനെ ആളുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും സാമ്പത്തിക വളര്‍ച്ചയുടെ ഒരു എഞ്ചിനാക്കി മാറ്റുന്നതിനും സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നതിനുള്ള ആവേശകരമായ അവസരമാണിത്,' ഗുപ്ത പറഞ്ഞു.

സ്റ്റാര്‍, ഡിസ്‌നി ഇന്ത്യ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിനു ശേഷമാണ് ഗുപ്ത ഗൂഗിളില്‍ ചേരുന്നത്. സ്റ്റാറില്‍ ജോലി ചെയ്യുമ്പോള്‍ പരമ്പരാഗത ടെലിവിഷന്‍ ഉള്ളടക്കം ഡിജിറ്റല്‍ ഉപഭോക്താക്കളിലേക്ക് ഹോട്ട്സ്റ്റാര്‍ വഴി വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. കബഡി, ഫുട്‌ബോള്‍ ലീഗുകളായ പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയിലൂടെയും സ്റ്റാറിന്റെ കായിക ബിസിനസ്സ് കെട്ടിപ്പടുത്തതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.

ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ജോലി ചെയ്യുന്ന സമയത്ത് ഗുപ്ത കമ്പനിയുടെ രണ്ട് നിര്‍ണായക വിഭാഗങ്ങളായ ഓറല്‍, ഹോം കെയര്‍ എന്നിവയുടെ വിപണനത്തിന് നേതൃത്വം നല്‍കി. മൊബൈല്‍ ബിസിനസ്സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ ഭാരതി എയര്‍ടെലില്‍ നിരവധി വിജയകരമായ വില്‍പ്പന, വിപണന സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) കൊല്‍ക്കത്തയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എഞ്ചിനീയറായിരുന്നു.

Follow Us:
Download App:
  • android
  • ios