Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട്ഫോണിന് അടിമയാകാതിരിക്കാന്‍ ഒരു വഴി

Smartphone Interactions Change for Different Intimacy Contexts
Author
First Published Dec 1, 2017, 12:48 PM IST

വിയന്ന: സ്മാര്‍ട്ട്ഫോണ്‍ ലഹരി വസ്തുക്കള്‍ പോലെ  യുവാക്കള്‍ക്കിടയിലും മറ്റും അടിമത്വം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് ചെയ്യണം.സ്മാര്‍ട്ട് ഫോ​ണ്‍ കൈ​യി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഈ ​അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക അ​സാ​ധ്യ​മാ​ണെന്നതാണ് സത്യം. ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ട് സ്വാ​ധീ​നം കു​റ​യ്ക്കാ​നേ ക​ഴി​യൂ. 

കൈ​യ​ക​ല​ത്തി​ൽ​നി​ന്ന് ഫോ​ണ്‍ മാ​റ്റി​വ​യ്ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ശ്ര​മ​ക​ര​മാ​ണ് സ്മാ​ർ​ട്ട്ഫോ​ണ്‍ അ​ടി​മ​ത്തം ഒ​ഴി​വാ​ക്കു​ന്ന​തും. വി​മു​ക്തി ചി​ക​ത്സ​യു​ടെ ഭാ​ഗ​മാ​യി സി​ഗ​ര​റ്റ് കി​ട്ടാ​തെ വെ​പ്രാ​ള​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​ക്കോ​ട്ടി​ൻ അ​ട​ങ്ങാ​ത്ത പു​ക​വ​ലി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​റു​ണ്ട്. ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ട് ല​ഹ​രി​യു​ടെ പി​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണി​ത്. ഇ​തേ മാ​തൃ​ക​യി​ൽ സ്മാ​ർ​ട്ട്ഫോ​ണി​ന്‍റെ പി​ടി​യി​ൽ​നി​ന്ന് പു​റ​ത്തു​വ​രാ​ൻ വ​ഴി​യു​ണ്ടാ​ക്കു​ക​യാ​ണ് ഓ​സ്ട്രി​യ​ൻ ഡി​സൈ​ന​റാ​യ ക്ല​മ​ൻ​സ് ഷി​ലി​നെ​ർ. 

ഫോ​ണി​ന്‍റെ രൂ​പ​വും വ​ലി​പ്പ​വു​മു​ള്ള ഉ​പ​ക​ര​ണ​മാ​ണ് ക്ല​മ​ൻ​സ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. പോ​ക്ക​റ്റി​ൽ കൊ​ണ്ടു​ന​ട​ക്കാം. ബാ​റ്റ​റി വേ​ണ്ട, റേ​ഡി​യേ​ഷ​നു​മി​ല്ല. കോ​ളോ മെ​സേ​ജോ വ​രി​ല്ലെ​ന്നു പ്ര​ത്യേ​കം പ​റ​യേ​ണ്ട​തു​മി​ല്ല​ല്ലോ.  എ​ന്നാ​ൽ വെ​റു​തേ ഫോ​ണെ​ടു​ത്തു നോ​ക്കാ​ൻ തോ​ന്നു​ന്പോ​ഴൊ​ക്കെ ഈ ​പെ​ട്ടി പോ​ക്ക​റ്റി​ൽ​നി​ന്നെ​ടു​ത്ത് ക​വ​ർ തു​റ​ന്ന് സ്ക്രോ​ൾ ചെ​യ്യു​ക​യോ സ്വൈ​പ്പ് ചെ​യ്യു​ക​യോ ആ​വാം. ട​ച്ച് സ്ക്രീ​നി​ല​ല്ല ഇ​തു ചെ​യ്യു​ന്ന​തെ​ന്നു​മാ​ത്രം. 

Smartphone Interactions Change for Different Intimacy Contexts

പ​ക​രം വി​ര​ലോ​ടി​ക്കാ​ൻ പാ​ക​ത്തി​ന് സ്റ്റോ​ണ്‍ ബീ​ഡു​ക​ൾ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യും സ്ക്രോ​ൾ ചെ​യ്യു​ന്ന അ​നു​ഭ​വം കി​ട്ടും. ഫോ​ണ്‍ എ​ടു​ത്തു നോ​ക്കി​യ​തു​പോ​ലെ തോ​ന്നും. പു​ക​വ​ലി​ക്കാ​നു വ​ലി​ക്കാ​ൻ നി​ക്കോ​ട്ടി​നി​ല്ലാ​ത്ത സി​ഗ​ര​റ്റ് കൊ​ടു​ക്കു​ന്ന​തു​പോ​ലെ ഗു​ണ​ക​ര​മാ​യ ചി​കി​ത്സ​യാ​ണ് ഇ​തും. 

വി​യ​ന്ന​യി​ൽ ന​ട​ന്ന ഡി​സൈ​ൻ വീ​ക്കി​ലാ​ണ് ക്ല​മ​ൻ​സ് ഈ ​ഉ​പ​ക​ര​ണം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ട​നെ വി​ല്പ​ന​യ്ക്കെ​ത്തു​മെ​ന്നാ​ണ് വെ​ബ്സൈ​റ്റി​ൽ​നി​ന്നു​ള്ള വി​വ​രം. 

Follow Us:
Download App:
  • android
  • ios