Asianet News MalayalamAsianet News Malayalam

സോണിയുടെ എക്സ്പീരിയ എക്സ്എ ഇന്ത്യയില്‍

Sony Xperia XA now available in India for Rs 20,990
Author
New Delhi, First Published Jun 24, 2016, 11:31 AM IST

ദില്ലി: സോണിയുടെ എക്സ്പീരിയ എക്സ്എ ഇന്ത്യയില്‍ ഇറങ്ങി. ആമസോണ്‍ വഴിയാണ് ഈ ഫോണിന്‍റെ വില്‍പ്പന. ഒപ്പം സോണിയുടെ റീട്ടെയില്‍ വഴിയും ഈ ഫോണ്‍ ലഭിക്കും. 20,990 രൂപയ്ക്കു സോണി എക്സ്പീരിയ എക്സ്എ ഇന്ത്യയിൽ ലഭ്യമാകുക.

സോണിയുടെ എക്സ്പീരിയ എക്സ്എ ഡബിൾ സിം സ്ലോട്ടുള്ളതാണ്. 2 GB റാമുള്ള ഫോണിൽ 16 GB ഇന്‍റേണൽ മെമ്മറിയുമുണ്ട്. ഇതും 200GB വരെ മെമ്മറി കാർഡുപയോഗിച്ച് വർധിപ്പിക്കാം. സോണി എക്സ്പീരിയ എക്സ്എ യ്‌ക്കു കരുത്തു പകരുന്നത് 2 ജിഗാഹെര്‍ട്സിന്‍റെ മീഡിയടെക്ക് 64 ബിറ്റ് ഹിലിയോ പി10 എംടി6755 8എക്സ് ഒക്റ്റ പ്രോസസറാണ്.

ആൻഡ്രോയ്ഡ് മാർഷ് മാലോയിൽ റൺ ചെയ്യുന്ന ഫോണിനു 1280 X 720 പിക്സൽ  എച്ച്.ഡി റെസ്ല്യൂഷനിലുള്ള കർവ്ഡ് ഗ്ലാസ്സ്  ഡിസ്പ്ലേയാണ്. 6ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം.  എൽഇഡി ഫ്ലാഷുള്ള 13 എംപിയുടെ സോണി ഐഎംഎക്സ്258 എഎഫ് ക്യാമറയാണ് ഫോണിലുള്ളത്. വൈഡ് ആംഗിൾ ലെൻസുള്ള 8 എം പി ക്യാമറയാണു മുൻപിൽ. സെൽഫി എടുക്കുവാനിത് സഹായകരമാകും.

4ജി എല്‍ടിഇ, 3ജി, 2ജി, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, തുടങ്ങിയ സൗകര്യങ്ങളും സോണി എക്സ്പീരിയ എക്സ്എ യിലുണ്ട്. അഡാപ്പിറ്റിവ് ചാർജിംഗ് ടെക്നോളേജിയുള്ള 2300 എംഎഎച്ച് ബാറ്ററിയാണു ഫോണിലുള്ളത്. 

Follow Us:
Download App:
  • android
  • ios