Asianet News MalayalamAsianet News Malayalam

ഭുവനേശ്വര്‍ ഇന്ത്യയിലെ ആദ്യ ഫുള്‍ വൈഫൈ റെയില്‍വേ സ്റ്റേഷന്‍

Suresh Prabhu launches 'Fast Wi-Fi For All' at Bhubaneswar station
Author
Bhubaneswar, First Published Apr 17, 2016, 10:37 AM IST

ഭുവനേശ്വര്‍: ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇനിമുതല്‍ വൈഫൈ സൗകര്യവും ലഭ്യമാകും. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഞായറാഴ്ച്ച വൈഫൈ സൗകര്യം ജനങ്ങള്‍ക്കു സമര്‍പ്പിച്ചത്. സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനാണ് ഭുവനേശ്വര്‍. 

മുംബൈ റെയില്‍വേ സ്റ്റേഷനാണ് ഇതിനു മുന്‍പ് വൈഫൈ സംവിധാനത്തിലെത്തിയത്. ഡിജിറ്റില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമൊരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 100 സ്റ്റേഷനുകളിലാണ് വൈഫൈ ലഭ്യമാക്കുക. ഗൂഗിളും റെയില്‍ ടെല്ലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വികസനോന്മുഖമായ സംസ്ഥാനമായി ഒഡീഷ മാറും എന്നു പറഞ്ഞ സുരേഷ് പ്രഭു, അതിലേക്ക് റെയില്‍വേ സംവിധാനത്തിന് കാര്യമായ സംഭാവന നല്‍കാനുണ്ടെന്ന് പറഞ്ഞു.

,, ,

Follow Us:
Download App:
  • android
  • ios