Asianet News MalayalamAsianet News Malayalam

നോക്കിയ 3310 4ജി പതിപ്പ് ഇറങ്ങി

The beloved Nokia 3310 is back with 4G LTE and Android
Author
First Published Feb 1, 2018, 5:55 PM IST

ബിയജിംഗ്: നോക്കിയയെ അവരുടെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഗ്ലോബല്‍. നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ നോക്കിയ 3310 അടുത്തിടെയാണ് നോക്കിയ വീണ്ടും ഇറക്കിയത്. 2ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വിപണിയില്‍ കൗതുകവും വില്‍പ്പനയും ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ 4ജി പതിപ്പ് ചൈനയില്‍ ഇറക്കിയിരിക്കുകയാണ്. ബാഴ്സിലോനയില്‍ ഈ മാസം നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഈ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും. മുന്‍പ് അവതരിപ്പിച്ച 2ജി പതിപ്പിന്‍റെ ഡിസൈന്‍ തന്നെയാണ് പുതിയ 4 ജി പതിപ്പിനും ഉള്ളത്.

ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്‍റെ പിന്തുണയോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.  2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 1 ജിബി റാമും 512 എംബി സ്‌റ്റോറേജുമുണ്ടാവും. 64 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ലൈറ്റ്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷഷനുകള്‍ ഫോണില്‍ പ്രവര്‍ത്തിക്കും. 4ജി വോള്‍ടി സൗകര്യം തന്നെയാണ് നോക്കിയ 3310 4ജിയുടെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ 3310  പുറത്തിറക്കിയിരുന്നു.  

Follow Us:
Download App:
  • android
  • ios