Asianet News MalayalamAsianet News Malayalam

മാറ്റത്തിന് ഒരുങ്ങി ഇന്‍സ്റ്റഗ്രാം; പുതിയ മെസേജിംഗ് ആപ് 'ത്രെഡ്സ്' വരുന്നു

ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ ഷെയറു ചെയ്യാനായി ഷോര്‍ട്ട് കട്ട് ടാബുകളുമുണ്ട്. 

Threads new standalone messaging app instagram
Author
USA, First Published Oct 4, 2019, 2:50 PM IST

ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് ആപ് ഇന്‍സ്റ്റഗ്രാം വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാമിനായി വരുന്നു എന്നാണ് പുതിയ വാര്‍ത്ത. ത്രെഡ്സ് എന്ന പേരില്‍ പുറത്തിറക്കുന്ന ഇത് സ്നാപ് ചാറ്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഡൗണ്‍ലോര്‍ഡ് ചെയ്യാം. ക്ലോസ് ഫ്രണ്ട് ലിസ്റ്റിവുള്ളവര്‍ക്ക് മാത്രമായിരിക്കും ഇതിലൂടെ ചാറ്റ് ചെയ്യാന്‍ സാധിക്കുക. ഇതിലൂടെ ക്ലോസ് ഫ്രണ്ട്സിനെ എഡിറ്റ് ചെയ്യാനും സാധിക്കും.  

Threads new standalone messaging app instagram

ത്രെഡ്സിലൂടെ ക്യാമറ ഡയറക്ടായി ഓപ്പണ്‍ ചെയ്യാം. പരസ്യങ്ങളുടെ പ്രശ്നങ്ങളും ട്രെഡ്സില്‍ ഉണ്ടാവില്ല. ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ ഷെയറു ചെയ്യാനായി ഷോര്‍ട്ട് കട്ട് ടാബുകളുമുണ്ട്. ത്രെഡ്സും ഇന്‍സ്റ്റഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മെസേജ് നോട്ടിഫിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിലാവും വരിക. ഫോണില്‍ ഇന്‍സ്റ്റഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ത്രെഡ്സ് പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. 

 

 


 

Follow Us:
Download App:
  • android
  • ios