Asianet News MalayalamAsianet News Malayalam

മെസഞ്ചറും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ട്

  • കോംബ്രിഡ്ജ് അനലിറ്റിക്ക കേസില്‍ വന്‍ പ്രതിസന്ധിയെ നേരിടുന്ന ഫേസ്ബുക്കിന് വീണ്ടും തിരിച്ചടി
Three users sue Facebook over collection of call and text history

സിലിക്കണ്‍ വാലി: കോംബ്രിഡ്ജ് അനലിറ്റിക്ക കേസില്‍ വന്‍ പ്രതിസന്ധിയെ നേരിടുന്ന ഫേസ്ബുക്കിന് വീണ്ടും തിരിച്ചടി. ഫേസ്ബുക്ക് മെസഞ്ചറിനെതിരെയാണ് പുതിയ ആരോപണം. ആന്‍ഡ്രോയിഡ് ഫോണില്‍ മെസഞ്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഡേറ്റാവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചോര്‍ത്തിയെന്നാണ് പരാതി. ഈ വിവരങ്ങള്‍ കാണിച്ച് മൂന്നുപേര്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി സമീപിച്ചു കഴിഞ്ഞു.

ആന്‍ഡ്രോയിഡ് 4.1നു മുന്‍പ് ഉപയോക്താവ് അറിയാതെ ഫെയ്സ്ബുക്ക് മെസഞ്ചറിന് ഡേറ്റാവിവരങ്ങള്‍ കൈമാറാന്‍   അനുമതി കൊടുത്തിരുന്നു. എങ്കില്‍ പിന്നീട് പുതിയ വേര്‍ഷനുകളിലെല്ലാം അവര്‍ ആ അനുമതി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം.തങ്ങള്‍ ശേഖരിച്ച ഈ വിവരങ്ങള്‍ ഡിലീറ്റു ചെയ്യാന്‍ ഫെയ്സ്ബുക്ക് അനുവദിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ ഡിലീറ്റു ചെയ്തിട്ടും പിന്നെയും വ്യക്തിഗത ആര്‍ക്കൈവുകള്‍ ഡൗണ്‍ലോഡു ചെയ്തു പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ അവിടെത്തന്നെ കാണപ്പെടുന്നുവെന്നും ആരോപണമുണ്ട്.


 

Follow Us:
Download App:
  • android
  • ios