Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് മുതലാളിക്ക് പിന്നാലെ, ട്വിറ്റര്‍ മുതലാളിക്കും പണികിട്ടി

Twitter: Passwords Leaked for Millions of Accounts
Author
New York, First Published Jun 10, 2016, 6:06 AM IST

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പാസ്വേര്‍ഡും മറ്റും ചോര്‍ന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇതിന്‍റെ അലയൊലികള്‍ മാറും മുന്‍പാണ് പുതിയ വാര്‍ത്ത.  ട്വിറ്ററിന്റെ മുന്‍ സിഇഒയും സഹ സ്ഥാപകനുമായി ഇവാന് വില്ല്യസിന്‍റെയും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു‍. സുക്കര്‍ബര്‍ഗിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന അവകാശവാദവുമായി എത്തിയ ഔര്‍മൈന്‍ ഗ്രൂപ്പ് തന്നെയാണ് ഈ ഹാക്കിംഗിനും പിന്നിലെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ മാഷബിളിന്‍റെ റിപ്പോര്‍ട്ട്. 

ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇ–മെയിൽ, യൂസർനെയിം, പാസ്‌വേർഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഫയർഫൊക്സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ മോഷ്ടിച്ച പാസ് വേര്‍ഡുകളില്‍ തന്നെയാണ് ട്വിറ്ററിന്റെ മുന്‍ സിഇഒയുടെ പാസ്വേര്‍ഡും വിവരങ്ങളും ഉള്‍പ്പെട്ടത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

റഷ്യയിൽ നിന്നുള്ള അക്കൗണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും എന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത വിവരങ്ങളിൽ ഇ–മെയിൽ ഡൊമെയിനുകൾ പത്തിൽ ആറും റഷ്യയിൽ നിന്നുള്ളതാണ്. അതേസമയം, ഇത്രയും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോക്താക്കൾ വളരെ ലളിതമായ പാസ്‌വേർഡുകളാണ് ഉപയോഗിക്കുന്നതെന്നും ഹാക്കർമാർ കണ്ടെത്തി.

പുറത്തായ ലിസ്റ്റിൽ 17,471 പേരും 123456 പാസ്‌വേർഡാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios