Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ മായന്‍ ​പി​ര​മി​ഡി​ല്‍ ര​ഹ​സ്യ പാ​ത കണ്ടെത്തി

underground cave is discovered beneath 1500 year old Mexican pyramid
Author
First Published Nov 18, 2017, 8:22 AM IST

മെക്സിക്കോസിറ്റി: 1,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദക്ഷിണ അമേരിക്കയിലെ മായന്‍ ​പി​ര​മി​ഡി​ല്‍ ര​ഹ​സ്യ പാ​ത കണ്ടെത്തി. കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ മാ​യ​ൻ സം​സ്കാ​ര​ത്തെ​യും ജീ​വി​ത​രീ​തി​യേ​യും കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വു ന​ൽ​കു​മെ​ന്നാ​ണ് പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്ന​ത്.  എ​ഡി 1500 ൽ ​സ്പാ​നി​ഷ് പ​ര്യ​വേ​ക്ഷ​ക​ർ ക​ണ്ടെ​ത്തി​യ മാ​യ​ൻ പി​ര​മി​ഡി​ന​ടി​യി​ൽ അമേരിക്കന്‍ പുരാവസ്തു ഗവേഷകരാണ്  ര​ഹ​സ്യ​പാ​ത ക​ണ്ടെ​ത്തിയത്. 

ര​ഹ​സ്യ​പാ​ത​യ്ക്ക​ടി​യി​ൽ വെ​ള്ളം നി​റ​ഞ്ഞ ഗു​ഹ​ക​ളു​ണ്ടോ എ​ന്നാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. മാ​യ​ൻ​മാ​രു​ടെ കാ​ല​ത്ത് ഇ​ത്ത​രം ഗു​ഹ​ക​ളി​ൽ അ​ട​ച്ച് ആ​ളു​ക​ളെ കു​രു​തി​കൊ​ടു​ത്തി​രു​ന്നെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​നു​മാ​നം. മാ​യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന കു​കു​ൽ​ക​ൻ എ​ന്ന നാ​ഗ ദൈ​വ​ത്തേ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​യാ​ൻ ഈ ​ര​ഹ​സ്യ​പാ​ത സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

മാ​യ​ൻ​മാ​രു​ടെ ക​ഥ​ക​ള​നു​സ​രി​ച്ച് ദേ​ഹം മു​ഴു​വ​ൻ ചി​റ​കു​ക​ളു​ള്ള ഒ​രു പാ​മ്പാണ് കു​കു​ൽ​ക​ൻ. ഒ​രു ഭൂ​മി​കു​ലു​ക്ക​ത്തി​ന്‍റെ സ​മ​യ​ത്ത് ഭൂ​മി​ക്ക​ടി​യി​ലു​ള്ള ഒ​രു ഗു​ഹ​യി​ലൂ​ടെ കു​കു​ൽ​ക​ൻ ര​ക്ഷ​പ്പെ​ട്ടു എ​ന്നാ​ണ് മാ​യ​ൻ വി​ശ്വാ​സം. 

ര​ഹ​സ്യ​പാ​ത ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഗ​വേ​ഷ​ക​ർ​ക്കാ​യി​ട്ടി​ല്ല. ഇ​തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ല്ല​റ​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​വേ​ണം അ​ക​ത്ത് ക​ട​ക്കാ​ൻ.
 

Follow Us:
Download App:
  • android
  • ios