Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

US, India Top Chart Seeking Facebook Account Details
Author
First Published Apr 30, 2016, 4:16 PM IST

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും അമേരിക്കയും മുന്നിലെന്നു ഫേസ്ബുക്ക്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കനുസരിച്ചു 30,041 ഉപയോക്താക്കളുടെ വിവരങ്ങളാണ് 19,235 അപേക്ഷകളിലൂടെ അമേരിക്ക ഫേസ്ബുക്കില്‍ നിന്നും ആവശ്യപ്പെട്ടത്.  7018 ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഈ കാലയളവില്‍ ഇന്ത്യ  5561 അപേക്ഷകളാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടത്. 

എല്ലാ ആറുമാസവും ഫേസ്ബുക്ക് പുറത്തുവിടാറുള്ള ഗവൺമെന്‍റ് റിക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ അമേരിക്ക നല്‍കി 81.41 ശതമാനം അപേക്ഷകൾക്കും ഫേസ്ബുക്ക് മറുപടി നല്‍കി. ഇന്ത്യന്‍ സര്‍ക്കാര്‍ സമർപ്പിച്ച അപേക്ഷകളിൽ 50 ശതമാനമാണ് ഫേസ്ബുക്ക് പരിഗണിച്ചത്. പ്രധാനമായും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കാണ് ഫേസ്ബുക്ക് മറുപടി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍ എന്ന് ഫേസ്ബുക്ക് പറയുന്നു. 2015 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം 14791 ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തെന്ന് ഫേസ്ബുക്ക് അറിയിക്കുന്നു. ഫ്രഞ്ച് സര്‍ക്കാറാണ് ബ്ലോക്കിങ്ങില്‍ രണ്ടാമത് ഫ്രാന്‍സിലെ 37,695 ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ ഫേസ്ബുക്ക് ഈ കാലയളവില്‍ നീക്കം ചെയ്തു. മതസ്പർധ വളർത്തുന്നതും, വ്യക്തിഹത്യ നടത്തുന്നതും, രാജ്യസുരക്ഷ ഭീഷണിയുള്ളതുമായ അക്കൌണ്ടുകളാണ് പ്രധാനമായും നീക്കംചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios