Asianet News MalayalamAsianet News Malayalam

അഴിമതിയെകുറിച്ച് വിവരമറിയിക്കാന്‍ വിജിലൻസ് മൊബൈൽ ആപ്ലിക്കേഷൻ

vigilance mobile application
Author
New Delhi, First Published Dec 9, 2016, 6:54 AM IST

തിരുവനന്തപുരം: അഴിമതിയെകുറിച്ചു വിവരം നൽകുന്നതിനായി വിജിലൻസ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. Arising Kerala, Whistle Now എന്നീ പേരുകളിലാണ് മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ര്‌ട അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷനുകൾ പുറത്തിറക്കിയത്.

അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്നിച്ച വ്യക്‌തികൾക്ക് സംസ്‌ഥാനതല Whistle Blower Award ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു കോടിയിലധികം രൂപയ്ക്കുമേലുള്ള അഴിമതി വെളിച്ചത്തു കൊണ്ടുവരികയും അത്തരം അഴിമതി നടത്തിയവർക്കെതിരെ ഫലപ്രദമായ നിയമനടപടി എടുക്കുവാൻ എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്ന വ്യക്‌തികൾക്കാണു പുരസ്കാരം നൽകുന്നത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആണ് ഈ അവാർഡ് നൽകുക.
 

Follow Us:
Download App:
  • android
  • ios