Asianet News MalayalamAsianet News Malayalam

വി7 ന്‍റെ വിലവെട്ടിക്കുറച്ച് വിവോ

Vivo V7 gets a price cut of Rs 2000 will now retail at Rs 16990
Author
First Published Dec 31, 2017, 3:31 PM IST

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവായ വിവോ പുതുവർഷം പ്രമാണിച്ചു വമ്പിച്ച വിലക്കിഴിവുമായി രംഗത്ത്. 24 എംപി സെൽഫി ക്യാമറയുമായി അവതരിച്ച വി7 സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ വിലക്കിഴിവിൽ ലഭ്യമാക്കാം. ഈ മാസം ആദ്യമായിരുന്നു വി7 സ്മാർട്ട്ഫോൺ വിപണിയില്‍ എത്തിച്ചത്. ഫ്ലിപ്പ്കാർട്ടിലും ഇന്ത്യയിലെ മുൻനിര മൊബൈൽ സ്റ്റോറുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 

ഒരുമാസം തികയും മുൻപെ 2,000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. 24 എംപി സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന സവിശേഷത. മികച്ച സെൽഫി എടുക്കുന്നതിന് ഫേസ് ബ്യൂട്ടി 7.0 സോഫ്റ്റ്വെയറും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യാനും ഈ ഫ്രണ്ട് ക്യാമറ ഉപയോഗപ്പെടുത്താം എന്നതാണ് മറ്റൊരു ഫീച്ചർ.

5.7ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 450 പ്രോസസർ, ആൻഡ്രോയിഡ് 7.1 നുഗട്ട്, 4GB റാം, 32GB സ്റ്റോറേജ്, 3000mAh ബാറ്ററി എന്നിവയാണ് മറ്റ്  പ്രധാന സവിശേഷതകൾ.

Follow Us:
Download App:
  • android
  • ios